ഭ​ര്‍​ത്താ​വി​ന്‍റെ കാ​മു​കി​യെ മർദിച്ച് ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും; കേസെടുത്ത് പോലീസ്

പെ​രി​ങ്ങോം: ഭ​ര്‍​ത്താ​വു​മാ​യി ഇ​ഷ്ട​ത്തി​ലാ​യ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദിക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്ത​താ​യു​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു.

പെ​രി​ങ്ങോ​ത്ത് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന മു​പ്പ​ത്താ​റു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കാ​മു​ക​ന്‍റെ ഭാ​ര്യ​ക്കും മാ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് ​ഉ​ച്ച​യ്ക്കാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​രാ​തി​ക്കാ​രി​യു​ടെ താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ള്‍ പരാതിക്കാരിയുടെ ത​ല ചു​മ​രി​ലി​ടി​ച്ചും അസഭ്യം പറയുകയും മൊ​ബ​ല്‍​ഫോ​ണ്‍ എ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഫോ​ണ്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ​തി​ലൂ​ടെ 80,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റയു​ന്നു. അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും താ​നു​മാ​യി ഇ​ഷ്ട​ത്തി​ലാ​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment