നഗരത്തിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

തൃ​ശൂ​ര്‍ : ന​ഗ​ര​ത്തി​ൽ പോ​സ്‌​റ്റോ​ഫീ​സ് റോ​ഡി​ലെ അ​ല്‍ അ​മാ​ന്‍ ലോ​ഡ്ജി​ല്‍ ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.ലോ​ഡ്ജി​ൽ യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി മു​നി​ക കി​ഷ്‌​കു​വി​നെ​യാ​ണ് (30) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ബെ​സേ​ജ ശാ​ന്ത​യെ സം​ഭ​വം ന​ട​ന്ന​ശേ​ഷം കാ​ണാ​നി​ല്ലാ​യി​രു​ന്നു.എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കൊ​ല ന​ട​ത്തി​യെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​താ​ണ് സൂ​ച​ന.ത​ല​യ​ണ​കൊ​ണ്ട് മു​ഖ​ത്ത​മ​ര്‍​ത്തി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു​വെ​ന്ന് പോ​ലീ​സ് സൂ​ച​ന ന​ൽ​കി.

യു​വ​തി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment