ആൺമക്കൾക്ക് വിഷം നൽകി; പിന്നാലെ ജീവനൊടുക്കി അമ്മ

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി അ​മ്മ. ത്രി​പു​ര​യി​ലെ ഖോ​വാ​യ് ജി​ല്ല​യി​ലാ​ണ് 25 കാ​രി​യാ​യ സ്ത്രീ ​ത​ന്‍റെ ര​ണ്ട് ആ​ൺ​മ​ക്ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ പ്ര​മീ​ള മു​ണ്ട എ​ന്ന സ്ത്രീ​യും ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​നും മ​രി​ച്ചു. പ​തി​നൊ​ന്ന് വ​യ​സ്സു​ള്ള മ​ക​ൻ അ​ഗ​ർ​ത്ത​ല​യി​ലെ ജി​ബി​പി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി ക​മ​ല​ബാ​ഗ​ൻ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

 

Related posts

Leave a Comment