ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്‌വാൻ


താ​​​യ്പെ​​​യ്: ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​ൻ സ്വ​​​ന്ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ നീ​​​റ്റി​​​ലി​​​റ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ.

154 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വി​​​ട്ടു നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നാ​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ചൈ​​​നീ​​​സ് ഐ​​​തി​​​ഹ്യ​​​ങ്ങ​​​ളി​​​ലെ പ​​​റ​​​ക്കും മ​​​ത്സ്യ​​​മാ​​​യ ‘ഹൈ​​​ക്കു​​​ൻ’ എ​​​ന്നാ​​​ണു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​രീ​​​ക്ഷ​​​ണ​​​യോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം 2024ൽ ​​​നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. മ​​​റ്റൊ​​​രു മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം താ​​​യ്‌​​​വാ​​​നി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ത്തു മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേശ്യം.

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ചൈ​​​നീ​​​സ് സേ​​​ന​​​യെ ത​​​ട​​​യാ​​​മെ​​​ന്ന മോ​​​ഹം മ​​​ണ്ട​​​ത്ത​​​ര​​​വും വി​​​വ​​​ര​​​ക്കേ​​​ടു​​​മാ​​​ണെ​​​ന്നു ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ത്ര ആ​​​യു​​​ധ​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ലും താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

Related posts

Leave a Comment