പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…

നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്.

ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.

സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍.

‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”.

”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.”

”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍ എന്നെ വെറുതെ വിടാന്‍ അനുവദിക്കുയാണ് വേണ്ടത്. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ്. പക്ഷേ ഞാനൊന്ന് ഉറപ്പ് തരുന്നു, ഇതിനെയൊന്നും എന്നെ തകര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല.” സാമന്ത പറയുന്നു.

Related posts

Leave a Comment