നിങ്ങളും സ്ത്രീകളല്ലേ, ഇങ്ങനെ തല്ലാമോ? മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ നിലത്തിട്ടു മര്‍ദിച്ച മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍; വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്ക്‌

കൊ​ച്ചി: കൊ​ച്ചി വൈ​പ്പി​നി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യേ​യും ത​ട​യാ​ൻ ചെ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ, മോ​ളി, ഡീ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വൈ​പ്പി​ൻ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് വി​യ​റ്റ്നാം കോ​ള​നി​യി​ലെ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​ണ് അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​യി​രു​ന്നു മ​ർ​ദ​നം. വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും കാ​ലി​നും പ​രി​ക്കു​ണ്ട്. ഇ​വ​ർ​ക്ക് മു​ന​ന്പം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. വീ​ട്ട​മ്മ​യ്ക്ക് മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​തി​നാ​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ല്ല. മ​ക​ൾ​ക്ക് കൈ​യ്ക്കു പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ കാ​ല്പ്പാ​ദ​ത്തി​ൽ തീ​യി​ൽ കാ​ട്ടി ചൂ​ടാ​ക്കി​യ ച​ട്ടു​കം​വ​ച്ച് പൊ​ള്ളി​ച്ച​തോ​ടെ വേ​ദ​ന​കൊ​ണ്ട് ഇ​വ​ർ കാ​യ​ലി​ലേ​ക്ക് ചാ​ടി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts