മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍; സിനിമയെടുത്തിട്ടുള്ളത് പല യഥാര്‍ഥ സംഭവങ്ങളും ഒഴിവാക്കി; മഞ്ജു വാര്യര്‍ ചിത്രം ‘ആമി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജി

കൊ​ച്ചി: മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ആ​മി എ​ന്ന സി​നി​മ​യ്ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ബ്ളൂ ​പ്രി​ന്‍റും വി​ളി​ച്ചു​വ​രു​ത്തി ഹൈ​ക്കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ പ​ല യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ണ് സി​നി​മ​യെ​ടു​ത്തി​ട്ടു​ള്ള​ത്. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന് സി​നി​മ​യെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്കാ​നോ മ​റ​ച്ചു​വ​യ്ക്കാ​നോ അ​വ​കാ​ശ​മി​ല്ല. ചി​ത്ര​ത്തി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെ​ൻ​സ​ർ ചെ​യ്യാ​നാ​യി ചി​ത്രം തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ൽ സെ​ൻ​സ​ർ ബോ​ർ​ഡി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കെ​പി രാ​മ​ച​ന്ദ്ര​നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ.

Related posts