ത​ളി​പ്പ​റ​ന്പി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; എ​ടി​എം തല്ലി തകർത്തു; അഞ്ചുലക്ഷം രൂപ‍യുടെ നാശം ഉണ്ടായതായി അധികൃതർ

ത​ളി​പ്പ​റ​മ്പ്: എ​ടി​എം കൗ​ണ്ട​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ന​ഗ​ര​ത്തി​ല്‍ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ഇ​ല​ക്ട്രീ​ഷ്യ​നും കു​റ്റ്യേ​രി സ്വ​ദേ​ശി​യു​മാ​യ പു​തി​യ​പു​ര​യി​ല്‍ രാ​കേ​ഷ് (32)ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റാ​ണ് ഇ​യാ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി.​പി.​സു​രേ​ന്ദ്ര​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. രാ​വി​ലെ അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ മി​ല്‍​മ ബൂ​ത്തി​ല്‍ നി​ന്ന് ചാ​യ ക​ഴി​ച്ച രാ​കേ​ഷ് ചാ​യ ഗ്ലാ​സ് കൈ​കൊ​ണ്ട് അ​ടി​ച്ചു​ത​ക​ര്‍​ത്ത ശേ​ഷം ചോ​ര​യൊ​ലി​ക്കു​ന്ന കൈ​യോ​ടെ​യാ​ണ് എ​ടി​എം​കൗ​ണ്ട​റി​ലെ​ത്തി മെ​ഷീ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

കൗ​ണ്ട​റി​ന​ക​ത്തെ സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​ടി​ച്ചു​ത​ക​ര്‍​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ള്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് റോ​ഡി​ന് കു​റു​കെ നി​ര്‍​ത്തി ദേ​ശീ​യ​പാ​ത​യി​ലും മെ​യി​ന്‍ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്തു. അ​ര​മ​ണി​ക്കൂ​റി​ലേ​റെ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച രാ​കേ​ഷി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്.

Related posts