ആരാണ് ആ സ്ത്രീ! തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം സ്ത്രീയുടെ മൃതദേഹം കത്തിച്ച നിലയിൽ; അഞ്ചുദിവസത്തെ പഴക്കം; സംഭവം തൃശൂര്‍ കുറാഞ്ചേരിയില്‍

സ്വ​ന്തം ലേ​ഖ​ക​ന്‍

വ​ട​ക്കാ​ഞ്ചേ​രി: കു​റാ​ഞ്ചേ​രി​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ സ്ത്രീ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്നു​രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
കു​റാ​ഞ്ചേ​രി-​കേ​ച്ചേ​രി റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ.​മാ​ധ​വ​ന്‍​കു​ട്ടി, എ​സ്‌​ഐ ബി​ന്ദു​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്തുനി​ന്ന് കാ​ണാ​താ​യ സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment