മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു; യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; മൂ​ന്ന് കാ​റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

ഇ​ടി​ഞ്ഞു വീ​ണ മ​തി​ലി​ന് അ​ടി​യി​ൽ പോ​കാ​തെ യു​വ​തി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഗാ​ൻ​സ്ഹു സി​റ്റി​യി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ യു​വ​തി ഓ​ടി ര​ക്ഷ​പെ​ട്ട​ത് കൊ​ണ്ടാ​ണ് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്. എ​ന്നാ​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ൾ​ക്കു മു​ക​ളി​ലേക്കാണ്​ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ മൂ​ന്ന് കാ​റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Related posts