ഫ​സ​ൽ​ക്കേ​സ്: കാ​രാ​യി​മാ​രെ നാ​ടു​ക​ട​ത്തി​യ​തി​നെ​തി​രേ ക​തി​രൂ​രി​ൽ നാ​ളെ മു​ത​ല്‍ നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹത്തിനൊരുങ്ങി ഡിവൈഎഫ് ഐ

ത​ല​ശേ​രി: ഫ​സ​ല്‍​ക്കേ​സി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കാ​രാ​യി രാ​ജ​നെ​യും ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി അം​ഗം കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നെ​യും നാ​ടു​ക​ട​ത്തി പീ​ഡി​പ്പി​ക്കു​ന്ന​തി​ലും നീ​തി​നി​ഷേ​ധ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ക​തി​രൂ​ര്‍ പു​ല്യോ​ട് സി ​എ​ച്ച് ന​ഗ​റി​ല്‍ നീ​തി​ക്കാ​യി 24മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, ശ്രീ​ജേ​ഷ്, ലി​ജി​ല്‍, ന​സീം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫ​സ​ല്‍​ക്കേ​സി​ല്‍ കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​ണ്. ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​മാ​യി സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​വും നി​ഷേ​ധി​ച്ച് നി​ര​പ​രാ​ധി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ളെ എ​റ​ണാ​കു​ള​ത്ത് ത​ട​ഞ്ഞു​വെ​ച്ച​തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല.

സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ക​ഴി​യു​ന്ന കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തി ല​ഭി​ക്ക​ണം. 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര​സ​മ​രം ഡി​വൈ​എ​ഫ്‌​ഐ സി.​എ​ച്ച് ന​ഗ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. 21ന് ​രാ​വി​ലെ എ​ട്ടി​ന് ഡി​വൈ​എ​ഫ്‌​ഐ എ​റ​ണാ​കു​ളം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​അ​രു​ണ്‍​കു​മാ​ര്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts