14 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള്‍ ! മൂത്ത മകന് പ്രായം 28 വയസ്; ‘വലിയ’ സന്തുഷ്ട കുടുംബത്തിന്റെ കഥയിങ്ങനെ…

അങ്ങനെ കാത്തു കാത്തിരുന്ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ഇത് കേട്ട് ഇത് ഇവരുടെ ആദ്യത്തെ കുഞ്ഞാണെന്ന് വിചാരിക്കരുത്.

14 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മിഷിഗണിലാണ് സംഭവം.

ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ജനിക്കുന്നത്. കാതെറി ഷ്വാണ്ട്റ്റ് എന്ന അമ്മയാണ് പെണ്‍കുഞ്ഞിന് ഇപ്പോള്‍ ജന്മം നല്‍കിയിരിക്കുന്നത്.

3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് മാഗി ജെയ്ന്‍ എന്നാണ് പേരിട്ടത്.

14 ജ്യേഷ്ടന്മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. കാതെറിക്കും ഭര്‍ത്താവ് ജയ്ക്കും 45 വയസാണുള്ളത്.

മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്.

മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‌ലറിന് 28 വയസ്സുണ്ട്. ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.

സ്വന്തമായി ഒരു വീടുമുണ്ട്. എന്തായാലും ഈ അമ്മ ഭാഗ്യവതിയാണെന്നാണ് ഏവരും പറയുന്നത്.

Related posts

Leave a Comment