ഒരാഴ്ച മുമ്പ് കാണാതായ മകനെ കണ്ടെത്തിയ ആശ്വാസത്തില്‍ മാതാപിതാക്കള്‍ ! പയ്യന്‍ വീടുവിട്ടത് സാറാ അലിഖാനെ കാണാന്‍…

ബോളിവുഡ് സുന്ദരിയും നടന്‍ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് നടുവിലൂടെ താരം നടന്നുപോകുന്ന ചിത്രം വൈറലായിരുന്നു. കാണുമ്പോള്‍ വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ഒരു കുടുംബത്തിന് മുഴുവന്‍ ആശ്വാസം നല്‍കിയിരിക്കുകയാണ് ഈ ചിത്രം.

സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ചുവന്ന ബനിയന്‍ ധരിച്ച ആണ്‍കുട്ടിയെ കുറച്ചു നാളായി കാണാനില്ലായിരുന്നു. ഓഗസ്റ്റ് 17നാണ് മധ്യപ്രദേശ് സ്വദേശിയായ അജയ് വീട് വിട്ടുപോയത്. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകനെ കാണാതായതുമുതല്‍ കണ്ണീരിലായിരുന്നു മാതാപിതാക്കള്‍. സാറായ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ പെട്ടെന്ന് മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി. എന്നാല്‍ മകന് ജീവനോടെയുണ്ടെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവര്‍. അജയ്‌യെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Related posts