വിവാഹം കഴിക്കാൻ പെണ്ണു കിട്ടാതെ നടക്കുന്നവരുടേയും ചെക്കനെ കിട്ടാതെ നടക്കുന്നവരുടേയും ശ്രദ്ധയ്ക്ക്….
എന്തിനും ഏതിനും പരസ്യങ്ങളെ ആശ്രയിക്കുന്ന പുതിയ കാലത്ത് മാട്രിമോണിയൽ പരസ്യങ്ങളിൽ തപ്പിപരതിയിട്ടും ചെറുക്കനെ കിട്ടാതെ വന്നതോടെ ചെറുക്കനെ തേടി തെരുവിൽ പ്ലക്കാർഡും പിടിച്ചിറങ്ങിയ സുഡാനി യുവതിയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ചകളിലൊന്ന്.
തന്നെ വിവാഹം കഴിക്കാൻ സന്നദ്ധനായ യുവാവിനെ അന്വേഷിച്ച് സുഡാനി യുവതി പ്ലക്കാർഡും പിടിച്ച് സുഡാൻ തലസ്ഥാന നഗരിയായ ഖാർത്തൂമിൽ തിരക്കേറിയ മെയിൻ റോഡിലെ സിഗ്നലിനു സമീപം നിലയുറപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വരനെ ആവശ്യമുണ്ട്, ഞാൻ വിവാഹത്തിന് ആഗ്രഹിക്കുന്നു, ബഹുഭാര്യത്വം എനിക്ക് സമ്മതമാണ് എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡ് കൈയിൽ പിടിച്ചാണ് മുഖത്ത് കറുത്ത മാസ്ക് ധരിച്ച യുവതി സിഗ്നലിനു സമീപം നിലയുറപ്പിച്ചത്.
തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്നെ വിളിക്കാനായി തന്റെ മൊബൈൽ ഫോണ്‍ നന്പറും യുവതി പ്ലക്കാർഡിൽ രേഖപ്പെടുത്തിയിരുന്നു.
വരനെ തേടി റോഡിലിറങ്ങിയ ഈ പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽമീഡിയയിൽ അങ്കം കുറിച്ചിരിക്കുന്നത്.
ചെറുക്കനെ കിട്ടിയാൽ അത് ഈ കുട്ടി അറിയിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.
ഏതായാലും കല്യാണം നടക്കാതെ വിഷമിച്ചിരിക്കുന്ന പലരും ഈ സുഡാനി യുവതിയെ കണ്ട് ഇങ്ങനെ ചെയ്താൽ വല്ല ഗുണവുമുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ട്…..