സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ! ന​ടി​യും യൂ​ട്യൂ​ബ​റും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ പൊ​രി​ഞ്ഞ അ​ടി; വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് ന​ടി ക​രാ​ട്ടെ ക​ല്യാ​ണി​യും യൂ​ട്യൂ​ബ​ര്‍ ശ്രീ​കാ​ന്ത് റെ​ഡ്ഡി​യും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ പൊ​രി​ഞ്ഞ അ​ടി.

ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും പ​ര​സ്പ​രം മു​ഖ​ത്ത​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഹാ​സ്യ​വീ​ഡി​യോ​യി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​രാ​ട്ടെ ക​ല്യാ​ണി യൂ​ട്യൂ​ബ​റെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഹാ​സ്യ​വീ​ഡി​യോ​യി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് യൂ​ട്യൂ​ബ​റെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പ​ര​സ്പ​ര​മു​ള്ള അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ടി ആ​ക്ര​മി​ച്ചു എ​ന്ന് കാ​ട്ടി യൂ​ട്യൂ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ന​ടി തി​രി​ച്ചും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര്‍​ദ്ദ​നം. ആ​ദ്യം കു​ഞ്ഞി​നെ കൈ​യി​ല്‍ എ​ടു​ത്തു​നി​ല്‍​ക്കു​ന്ന ക​രാ​ട്ടെ ക​ല്യാ​ണി​യാ​ണ് യൂ​ട്യൂ​ബ​റി​ന്റെ മു​ഖ​ത്ത​ടി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ ക​ല്യാ​ണി​യു​ടെ കൂ​ടെ വ​ന്ന മ​റ്റൊ​രാ​ളും ശ്രീ​കാ​ന്ത് റെ​ഡ്ഡി​യെ മ​ര്‍​ദ്ദി​ച്ചു. ഇ​തി​ല്‍ കു​പി​ത​നാ​യ ശ്രീ​കാ​ന്ത് റെ​ഡ്ഡി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ല്യാ​ണി​യു​ടെ മു​ഖ​ത്ത് ശ്രീ​കാ​ന്ത് റെ​ഡ്ഡി അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.​നി​ര​വ​ധി തെ​ലു​ങ്ക് സി​നി​മ​ക​ളി​ല്‍ സ്വ​ഭാ​വ ന​ടി​യാ​യി ക​ല്യാ​ണി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

നി​ര്‍​ത്താ​തെ 114 മ​ണി​ക്കൂ​ര്‍ ഹ​രി​ക​ഥ ചൊ​ല്ലി​യ​തി​ന് ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡി​ല്‍ ക​ല്യാ​ണി ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

വീഡിയോ കടപ്പാട്: ടിവി9

Related posts

Leave a Comment