നിന്റെയൊന്നും ഒരു ‘മാങ്ങയും വേണ്ട തേങ്ങയും വേണ്ട’ ! പാക്കിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് ചൈനയും അമേരിക്കയും…

തീവ്രവാദത്തിന്റെ വിളനിലമായതിനാല്‍ പല രാജ്യങ്ങളും പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ്. പാക്കിസ്ഥാനുമായുള്ള പല രാജ്യങ്ങളുടെയും നയതന്ത്രബന്ധം വളരെ മോശമായ അവസ്ഥയിലുമാണ്.

ഈ അവസരത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്താന്‍ അയച്ച മാമ്പഴം നിരസിച്ചിരിക്കുകയാണ് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍.

32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.

പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാക്കിസ്ഥാന്‍ മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാകിസ്താന്‍ മാമ്പഴപ്പെട്ടികള്‍ അയക്കുന്നുണ്ട്. സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യയിലേക്കും പാകിസ്താന്‍ മാമ്പഴം അയച്ചിരുന്നു.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും മുന്‍ പ്രധാനമന്ത്രി വാജ്പേയിക്കും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാമ്പഴം അയച്ചിട്ടുണ്ട്.

Related posts

Leave a Comment