പ്രിൻസിലൂടെ ഇത്തവണത്തെ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് രാ​മ​ക്ക​ൽ​മേ​ടി​നു സ്വ​ന്തം


നെ​ടു​ങ്ക​ണ്ടം: അ​ര്‍​ജ​ന്‍റീ​ന​യോ, ക്രൊ​യേ​ഷ്യ​യോ, ഫ്രാ​ന്‍​സോ, മൊ​റോ​ക്കോ​യോ ആ​ര് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യാ​ലും ക​പ്പ് രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍​ത​ന്നെ.

കാ​ല്‍​പ​ന്ത് ക​ളി​യു​ടെ ആ​വേ​ശ​ത്തി​ലേ​ക്ക് ലോ​കം ചു​രു​ങ്ങി​യ​പ്പോ​ള്‍ സ്വ​ന്ത​മാ​യി വേ​ള്‍​ഡ് ക​പ്പ് മാ​തൃ​ക നി​ര്‍​മി​ച്ചി​രി​ക്കു​ക​യാ​ണ് രാ​മ​ക്ക​ല്‍​മേ​ട് സ്വ​ദേ​ശി​യാ​യ പ്രി​ന്‍​സ് ഭു​വ​ന​ച​ന്ദ്ര​ന്‍.

ഒ​രു ടീ​മി​ന്‍റെ​യും പ്ര​ത്യേ​ക ആ​രാ​ധ​ക​ന​ല്ലെ​ങ്കി​ലും ഫു​ട്ബോ​ളി​നോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക ഒ​രു​ക്കാ​ന്‍ പ്രി​ന്‍​സി​നെ പ്രേ​രി​പ്പി​ച്ച​ത്.

ത​ങ്ങ​ളു​ടെ പ്രി​യ ടീ​മി​ന്‍റെ​യും താ​ര​ങ്ങ​ളു​ടെ​യും ക​ട്ടൗ​ട്ടു​ക​ളും വാ​ക്പോ​രു​ക​ളു​മാ​യി ആ​രാ​ധ​ക​ര്‍ ക​ളം നി​റ​യു​മ്പോ​ള്‍ ലോ​ക​ത്തെ കൊ​തി​പ്പി​ക്കു​ന്ന വേ​ള്‍​ഡ് ക​പ്പി​ന്‍റെ മാ​തൃ​ക​യാ​ണ് പ്രി​ന്‍​സ് ഒ​രു​ക്കി​യ​ത്.

ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ലാ​ണ് സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് വേ​ള്‍​ഡ് ക​പ്പി​ന്‍റെ മാ​തൃ​ക ഒ​രു​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി വേ​ള്‍​ഡ് ക​പ്പി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു രൂ​പ​ക​ല്പ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​റ​ര അ​ടി ഉ​യ​ര​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന മാ​തൃ​ക​യ്ക്ക് 120 കി​ലോ ഭാ​ര​മു​ണ്ട്. 15 ദി​വ​സം കൊ​ണ്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ മാ​തൃ​ക അ​ട​ക്കം വ്യ​ത്യ​സ്ഥ​മാ​യ നി​ര​വ​ധി നി​ര്‍​മി​തി​ക​ളു​മാ​യി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് പ്രി​ന്‍​സ്.

Related posts

Leave a Comment