ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ​ക്കു തി​രി​ച്ച​ടി; ഒ​മാ​ന്‍റെ ജ​യം ഒ​രു ഗോ​ളി​ന്

മ​സ്ക്ക​റ്റ്: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഒ​മാ​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ൽ വ​ന്നു ക​ളി​ച്ച​പ്പോ​ഴും ഒ​മാ​നാ​യി​രു​ന്നു വി​ജ​യം.

33-ാം മി​നി​റ്റി​ൽ മു​ഹ്സി​ൻ അ​ൽ ഗ​സാ​നി​യാ​ണ് ഒ​മാ​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ൽ ഗ​സാ​നി​യെ രാ​ഹു​ൽ ബെ​ക്കെ വീ​ഴ്ത്തി​യ​തി​നാ​ണു റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. അ​ഞ്ചാം മി​നി​റ്റി​ൽ വീ​ണു കി​ട്ടി​യ പെ​നാ​ൽ​റ്റി ഒ​മാ​നു മു​ത​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഈ ​തോ​ൽ​വി​യോ​ടെ ഇ​ന്ത്യ യോ​ഗ്യ​ത റൗ​ണ്ടി​ന്‍റെ ഈ ​ഘ​ട്ടം ക​ട​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​യി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് പോ​യ​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഒ​ൻ​പ​ത് പോ​യ​ന്‍റു​ള്ള ഒ​മാ​ൻ ര​ണ്ടാ​മ​തും. ഇ​നി അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ വി​ജ​യി​ച്ചാ​ൽ പോ​ലും ഇ​ന്ത്യ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കി​ല്ല.

Related posts