മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
മൈക്കൽ ഒയർസബാലും പെഡ്രിയും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. പെറു താരം പെഡ്രോ ഗലെസെയുടെ ഓൺ ഗോളും സ്പെയിന്റെ ഗോൾപട്ടികയിലുണ്ട്. ജയ്റോ വെലെസ് ആണ് പെറുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
