ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ജീ​വ​നെ​ടു​ത്തു: വേ​ദ​ന മൂ​ലം ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​യ കാ​റ് ഇ​ടി​ച്ചു; റോ​ഡ​രി​കി​ൽ ചാ​യ കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് റോ​ഡ​രി​കി​ലെ ക​ട​യ്ക്കു​മു​ന്നി​ൽ ചാ​യ​കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.15-ന് ​ആ​ല​പ്പു​ഴ പ​ഴ​വീ​ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ശേ​ഷം സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സു​ധീ​ഷ്, ഭാ​ര്യ സു​ജി​മോ​ൾ​ക്കൊ​പ്പം തി​രു​വ​ല്ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​പ്പോ​യി ബൈ​ക്കി​ൽ മു​ഹ​മ്മ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ഴ​വീ​ട് എ​ത്തി​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി ബൈ​ക്കി​ൽ ചാ​രി​നി​ന്നു ചാ​യ​കു​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​തി​ച്ചെ​ത്തി​യ കാ​ർ സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഗ​ർ​ഭി​ണി​യെ വ​യ​റു​വേ​ദ​ന മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​തി​വേ​ഗ​ത​യി​ൽ പോ​യ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഭ​ർ​ത്താ​വും കൈ​ക്കു​ഞ്ഞും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്‌ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment