ആ ​രാ​ത്രി ചാരിറ്റിക്കാർ ത​ന്ന ജ്യൂ​സ് കു​ടി​ച്ചു, പി​ന്നെ ന​ട​ന്ന​ത്…! യുവതിയുടെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ; പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

കൊ​ച്ചി: ചികിത്സാസഹായ വാഗ്ദാനത്തിന്‍റെ മറവിൽ‍ വ​യ​നാ​ട് പുൽപ്പള്ളി സ്വദേശനിയായ യു​വ​തി​ക്കു കൊ​ച്ചി​യി​ല്‍ നേ​രി​ടേ​ണ്ടി​വ​ന്ന​തു ക്രൂ​ര​മാ​യ കൂ​ട്ട ലൈം​ഗി​ക പീ​ഡ​നം.

ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​വ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ചു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

മ​​​​​​ല​​​​​​വ​​​​​​യ​​​​​​ൽ തൊ​​​​​​വ​​​​​​രി​​​​​​മ​​​​​​ല ക​​​​​​ക്ക​​​​​​ത്ത് പ​​​​​​റ​​​​​​മ്പി​​​​​​ൽ വീ​​​​​​ട്ടി​​​​​​ൽ ഷം​​​​​​ഷാ​​​​​​ദ് (24), ബ​​​​​​ത്തേ​​​​​​രി റ​​​​​​ഹ്‌​​​​​​മ​​​​​​ത്ത് ന​​​​​​ഗ​​​​​​ർ മേ​​​​​​ന​​​​​​ക​​​​​​ത്ത് വീ​​​​​​ട്ടി​​​​​​ൽ ഫ​​​​​​സ​​​​​​ൽ മ​​​​​​ഹ​​​​​​ബൂ​​​​​​ബ് (23), അ​​​​​മ്പ​​​​​​ല​​​​​​വ​​​​​​യ​​​​​​ൽ ഇ​​​​​​ല​​​​​​വാ​​​​​​മി​​​​​​സീ​​​​​​റ​​​​​​ല വീ​​​​​​ട്ടി​​​​​​ൽ സൈ​​​​​​ഫു റ​​​​​​ഹ്‌​​​​​​മാ​​​​​​ൻ‌ (26) എ​​​​​​ന്നി​​​​​​വ​​​​​​രാണ് റിമാൻഡിലായത്.

ക​ഴി​ഞ്ഞ മാ​സം 26നാ​ണ് ഡോ​ക്ട​റെ കാ​ണിക്കാൻ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു യു​വ​തി​യെ ഇവർ‍ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള​ള ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തു താ​മ​സി​പ്പി​ച്ചു.

അ​ടു​ത്ത ദി​വ​സം ല​ഹ​രി ന​ല്‍​കി അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​രെന്ന് അവകാശപ്പെടുന്ന ഇവർ ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

രോഗത്തിനിടെ

ഇവർക്കു നേരത്തെ ഹൃ​ദ​യാ​ഘാ​ത​വും സ്‌​ട്രോ​ക്കും വ​ന്നിട്ടുണ്ട്. ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള ഇ​വ​ര്‍ മ​റ്റാ​രും സ​ഹാ​യ​ത്തി​ന് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ര്‍​ക്കൊ​പ്പം എ​റ​ണാ​കു​ള​ത്തേ​ക്കു കാ​റി​ല്‍ പോ​ന്ന​തെ​ന്നു പ​റ​യു​ന്നു.

ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ഇ​വ​ര്‍​ക്ക് അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഉ​ള്ള​ത്.

യു​വ​തി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- വ​യ​നാ​ട്ടി​ല്‍നി​ന്ന് 26ന് ​രാ​ത്രി 11.30 ഓ​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​ത്.

ത​നി​ക്കു പ്ര​ത്യേ​ക മു​റി വേ​ണ​മെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ മു​റി​യെ​ടു​ത്തു തന്നു. പി​റ്റേ​ന്നു ഹ​ര്‍​ത്താ​ല്‍ ആ​യ​തി​നാ​ല്‍ ഡോ​ക്ട​റെ കാ​ണാ​നാ​വി​ല്ല എ​ന്നു കൊ​ണ്ടു​വ​ന്ന ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച അ​വ​ധി​യാ​ണെ​ന്നു പ​റ​ഞ്ഞ് അ​ന്നും ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

അ​ടു​ത്ത ദി​വ​സം മ​റ്റൊ​രു ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ചി​കി​ത്സ​യു​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു ചാ​രി​റ്റി​പ്ര​വ​ര്‍​ത്ത​കൻ പു​റ​ത്തു പോ​യി​ട്ട് ഉ​ച്ച​യ്ക്കാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

ജ്യൂസ് തന്നു

ആ​ശു​പ​ത്രി​യു​ടെ അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ പോ​യി ക​ഴി​ച്ച ശേ​ഷം തി​രി​കെ മു​റി​യി​ല്‍ വ​ന്നു.

വൈ​കി​ട്ട് ത​നി​ക്കു ഭ​ക്ഷ​ണം വേ​ണ്ടെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ ജ്യൂ​സ് വാ​ങ്ങി​ ത​ന്ന​തു ചെ​റു​പ്പ​ക്കാ​രു​ടെ മു​റി​യി​ല്‍ പോ​യാ​ണ് ക​ഴി​ച്ച​ത്.

അ​തു​ക​ഴി​ച്ചു പ​തി​ന​ഞ്ചു​ മി​നി​റ്റു ക​ഴി​യും​മു​മ്പേ ശ​രീ​രം കു​ഴ​യാ​ന്‍ തു​ട​ങ്ങി. ഇ​ക്കാ​ര്യം അ​വ​രോ​ടു പ​റ​ഞ്ഞു.

ത​ന്‍റെ മു​റി​യി​ല്‍ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ് എ​ഴു​ന്നേ​റ്റെ​ങ്കി​ലും വീ​ഴാ​ന്‍ പോ​യ​പ്പോ​ള്‍ ര​ണ്ടു പേ​ര്‍ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ത​ന്‍റെ മു​റി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​വ​ര്‍ തി​രി​കെ പോ​കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല.

വായ് പൊത്തിപ്പിടിച്ചു…

ആ​ദ്യം ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. തു​ട​ര്‍​ന്ന് കൂ​ടെ​യു​ള്ള ര​ണ്ടു യു​വാ​ക്ക​ളും ഉ​പ​ദ്ര​വി​ച്ചു.

രാ​ത്രി 11 വ​രെ ഈ ​ഉ​പ​ദ്ര​വം തു​ട​ര്‍​ന്നു. ഒ​ന്നും ചെയ്യല്ലേ​യെ​ന്നു ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ കൂ​ട്ടാ​ക്കി​യി​ല്ല.

ഉ​റ​ക്കെ ക​ര​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍ വാ​യ് പൊ​ത്തി​പ്പി​ടി​ച്ചു. ഇ​തി​നി​ടെ ക​ടു​ത്ത ശ്വാ​സം മു​ട്ട​ല്‍ ഉ​ണ്ടാ​യി. അ​വ​ര്‍ തു​ട​ര്‍​ച്ച​യാ​യി ഇ​ന്‍​ഹെ​യ്‌​ല​ര്‍ ത​ന്നു.

പു​ല​ര്‍​ച്ചെ മൂ​ന്നിന് ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ ശ​രീ​രം ആ​കെ ത​ള​ര്‍​ന്ന് അ​വ​ശ നി​ല​യി​ല്‍ ആ​യി​രു​ന്നു. രാ​വി​ലെ അ​വ​ര്‍ മു​റി​യി​ല്‍ വ​ന്ന​പ്പോ​ള്‍ അ​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി.

ഇ​ന്ന​ലെ ക​ഴി​ച്ച​തി​ന്‍റെ ഹാം​ഗ് ഓ​വ​റി​ലാ​ണ് ശ​രീ​ര​ത്തി​നു ത​ള​ര്‍​ച്ച തോ​ന്നു​ന്ന​തെ​ന്നു ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ക​ഴി​ക്കാ​ന്‍ എ​ന്താ​ണു ത​ന്ന​തെ​ന്നു ചോ​ദി​ച്ചി​ട്ടു പ​റ​ഞ്ഞി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് കു​ഴ​ഞ്ഞു​വീ​ണു.

ഹോ​ട്ട​ലു​കാ​ര്‍ ഇ​ട​പെ​ട്ട് ഓ​ട്ടോ പി​ടി​ച്ച് അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡി​പ്ര​ഷ​നു മ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നാ​ലാ​ണ് ക്ഷീ​ണം എ​ന്നാ​ണ് ഈ ​മൂ​ന്നു ചെ​റു​പ്പ​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ പ​റ​ഞ്ഞ​ത്.

അ​വി​ടെ അ​ഡ്മി​റ്റ് ആ​കാ​ന്‍ ഡോ​ക്ട​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ര്‍ നി​ര്‍​ബ​ന്ധി​ച്ചു തി​രി​കെ കൊ​ണ്ടു പോ​ന്നു.

വ​യ​നാ​ട്ടി​ല്‍ എ​ത്തി​യി​ട്ടും താ​ന്‍ ആ ​ഭീ​തി​യി​ല്‍ നി​ന്നു മോ​ചി​ത​യാ​യി​ട്ടി​ല്ലെ​ന്നു യു​വ​തി പ​റ​യു​ന്നു.

Related posts

Leave a Comment