ഇ​രി​ട്ടി​യി​ലെ യാ​ക്കൂ​ബ് വ​ധം; പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി;  കേ​സ് ഡി​സം​മ്പ​ര്‍ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​രി​ട്ടി കീ​ഴൂ​രി​ലെ കോ​ട്ട​ത്തി​ക്കു​ന്ന് കാ​ണി​ക്ക​ല്‍ വ​ള​പ്പി​ല്‍ യാ​ക്കൂ​ബി​നെ(24)​ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളേ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് ആ​ര്‍.​എ​ല്‍ ബൈ​ജു മു​മ്പാ​കെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ ഈ ​കേ​സി​ല്‍ വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്.

മു​ഴു​വ​ന്‍ പ്ര​തി​ക​ളും കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു. കേ​സ് ഡി​സം​മ്പ​ര്‍ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 232(2)ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള വാ​ദം ന​ട​ക്കും. 2006 ജൂ​ണ്‍ 13 ന് ​രാ​ത്രി 9.15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന യാ​ക്കൂ​ബി​നെ അ​ക്ര​മി സം​ഘം ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബി​ജെ​പി -ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ങ്ക​ര​ന്‍ മാ​സ്റ്റ​ര്‍, മ​നോ​ഹ​ര​ന്‍, വി​ജേ​ഷ്, കൊ​ടേ​രി പ്ര​കാ​ശ​ന്‍, കാ​വേ​ഷ്, ജ​യ​കൃ​ഷ്ണ​ന്‍, ദി​വാ​ക​ര​ന്‍, സു​മേ​ഷ്, പ​വി​ത്ര​ന്‍, മാ​വി​ല ഹ​രീ​ന്ദ്ര​ന്‍, കെ.​കെ മ​നോ​ഹ​ര​ന്‍, സ​ജീ​ഷ്, കെ.​സ​ജീ​ഷ്,പ​ട​യം​കു​ടി വ​ല്‍​സ​ന്‍, വ​ള്ളി കു​ഞ്ഞി​രാ​മ​ന്‍, കി​ഴ​ക്കെ വീ​ട്ടി​ല്‍ ബാ​ബു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി.​പി ശ​ശീ​ന്ദ്ര​ന്‍ പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​ശ്രീ​ധ​ര​ന്‍​പി​ള്ള,അ​ഡ്വ.​ജോ​സ​ഫ് തോ​മ​സ്, അ​ഡ്വ.​സു​നി​ല്‍​കു​മാ​ര്‍, അ​ഡ്വ.​പി പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Related posts