ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; ശനിയാഴ്ച വരെ കനത്ത മഴ; ന്യൂനമർദം തമിഴ് നാട്ടിൽ പ്രവേശിക്കുന്നതിനാൽ കേരളത്തിൽ മഞ്ഞ അലർട്ട്

 

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ മു​ത​ൽ ത​മി​ഴ്നാ​ട് തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി നി​ല​വി​ലു​ണ്ട്.

ഇ​ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ച് ശ്രീ​ല​ങ്ക​യു​ടേ​യും തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന്‍റെ​യും ക​ര​യി​ൽ പ്ര​വേ​ശി​ക്കും. അ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ ആ​റു​മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​റ​ബി​ക​ട​ലി​ൽ ക​ർ​ണാ​ട​ക തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യി വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ പെ​യ്യും. ന്യൂ​ന​മ​ർ​ദ പാ​ത്തി ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment