അയോധ്യയിൽ പിടിച്ച് അധികാരത്തിലേക്ക്! കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെന്ന്‌ പ്ര​തി​പ​ക്ഷ നേ​താ​ക്കള്‍

നിയാസ് മുസ്തഫ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​യോ​ധ്യ​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ, ഗോ​ര​ഖ്പൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​ത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ര​ണ്ട് മ​ന്ത്രിമാ​രും നാ​ല് എം​എ​ൽ​എ​മാ​രും പാർട്ടി വി​ട്ടു പോ​യതോ​ടെ ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ ശ​രി​വ​യ്ക്കും വി​ധ​മാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്.

ഈ സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗി അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

അ​യോ​ധ്യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര നി​ർ​മ്മാ​ണം ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​ഴി ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ബി​ജെ​പി വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ഇ​തി​ന് ശ​ക്തി പ​ക​രാ​നാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​യോ​ധ്യ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​യോ​ധ്യ​യി​ൽ യോ​ഗി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം അ​ന്തി​മ​മാ​യാ​ൽ അ​ത് ബി​ജെ​പി​യു​ടെ ഹി​ന്ദു​ത്വ അ​ജ​ണ്ട​യെ കൂ​ടു​ത​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​കരും വില യിരുത്തുന്നു.

പാ​ർ​ട്ടി വി​ട്ട മ​ന്ത്രി​മാ​ർ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള വോ​ട്ടു​ക​ളി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്നു.

49കാ​ര​നാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥ് കി​ഴ​ക്ക​ൻ യു​പി​യി​ൽ നി​ന്നു​ള്ള​യാ​ളാ​ണ്. കൂ​ടാ​തെ ഗോ​ര​ഖ്പൂ​രി​ൽ നി​ന്ന് അ​ഞ്ച് ത​വ​ണ ലോ​ക്സ​ഭാ എം​പി​ ആയിട്ടുണ്ട്.

ബി​ജെ​പി​യു​ടെ വേ​ദ് പ്ര​കാ​ശ് ഗു​പ്ത​യാ​ണ് നി​ല​വി​ൽ അ​യോ​ധ്യ​യെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment