എ കെ ആന്റണി ഇന്ത്യ ഭരിക്കുമോ ? പ്രധാനമന്ത്രി ചര്‍ച്ചകള്‍ മമതയില്‍ തുടങ്ങി മായാവതിയില്‍ അവസാനിച്ചേക്കില്ലെന്നു സൂചന; അപ്രതീക്ഷിത ട്വിസ്റ്റ് ഇങ്ങനെ…

അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ പ്രതിപക്ഷ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്.

കോണ്‍ഗ്രസ് പ്രധാനമന്ത്രിസ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ചര്‍ച്ചകള്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയിലേക്കും ബിഎസ്പി നേതാവ് മായാവതിയിലേക്കുമൊക്കെ തിരിഞ്ഞത്. കെ. ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും ശരത് പവാറും എന്തിന് എച്ച് ഡി ദേവഗൗഡ വരെ പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് കഴിയുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനു പുറത്തുള്ള ആളെ പ്രധാനമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലെ തന്നെ പലര്‍ക്കും യോജിപ്പില്ല.

അങ്ങനെ പ്രതിസന്ധിയിലായിരിക്കുന്ന കോണ്‍ഗ്രസ് ഏവര്‍ക്കും സുസമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. എ കെ ആന്റണിയുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.മുന്‍ പ്രതിരോധ മന്ത്രി, മുന്‍ കേരളാ മുഖ്യമന്ത്രി എന്നിങ്ങനെ അനുഭവ സമ്പത്ത് ആവോളമുള്ള ആന്റണി സോണിയഗാന്ധിയുടെ വിശ്വസ്തനുമാണ്. അതിനാല്‍ തന്നെ ആന്റണിയെ ഉയര്‍ത്തിക്കാട്ടാന്‍ സോണിയ തന്നെ മുമ്പോട്ടു വരികയാണ്.

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ രാഹുല്‍, 140ല്‍ സീറ്റില്‍ കുറവാണെങ്കില്‍ ആന്റണി എന്നിങ്ങനെയാണ് സോണിയയുടെ മനസ്സിലുള്ള പദ്ധതി. പ്രാദേശിക നേതാക്കള്‍ക്കെല്ലാം ആന്റണിയോടു നല്ല മതിപ്പാണുള്ളത്. മമതയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെല്ലാം ആന്റണിയോടു നല്ല മതിപ്പാണുള്ളത്. ആന്റണി പ്രധാനമന്ത്രിയായാല്‍ കേരളത്തിനും അത് അഭിമാനമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പട്ടികയില്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും മന്‍മോഹന്‍സിംഗും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആന്റണിയ്ക്കാണ്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും ആന്റണിയാണ്.

രാഹുലിനെ വയനാട് ഇറക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ആന്റണിയാണെന്നാണ് സൂചന. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് നടന്ന പല പ്രതിരോധ ഇടപാടുകളും അഴിമതി ചര്‍ച്ചകളിലിലേക്ക് കടക്കാതിരുന്നത് ആന്റണിയുടെ ക്ലീന്‍ ഇമേജ് ഒന്നുകൊണ്ട് മാത്രമായിരുന്നു. ഇതൊക്കെയാണ് ആന്റണിയുടെ സാധ്യതകള്‍ സജീവമാക്കുന്നത്.

മുന്‍ ബിജെപി നേതാവു കൂടിയായ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ബിജെപിയ്ക്ക് കൂടുതല്‍ സീറ്റ് കിട്ടുകയാണെങ്കില്‍ അവരെത്തന്നെ ഭരണകൂടം രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മോദിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ വഴിയ്ക്കു വരും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഹികള്‍ തലവേദനയാവുകയും ചെയ്യും. ഈ അവസരത്തിലാണ് ആന്റണി നിര്‍ണായകമാവുക.

ഇന്ത്യയില്‍ കൂടുതല്‍ കാലം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ.കെ. ആന്റണി. തുടര്‍ച്ചയായി 7 വര്‍ഷം. 37 ആം വയസ്സില്‍ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയായ ആന്റണി മൂന്ന് തവണ കേരളം ഭരിച്ചു. രാജ്യസഭയില്‍ 1985 മുതല്‍ 91 വരെയും 1991 മുതല്‍ 95 വരെയും അംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ്. സ്വകാര്യ മാനേജുമെന്റുകള്‍ക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതും ആന്റണിയാണ്. അങ്ങനെ എല്ലാരീതിയിലും പ്രധാനമന്ത്രി പദത്തിന് ആന്റണിയേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Related posts