തുണിയില്ലാതെ ആശുപത്രിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ! നേഴ്‌സുമാരോട് അശ്ലീല ആംഗ്യം കാട്ടലും മര്‍ദ്ദനവും;ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ എന്‍എസ്എ പ്രയോഗിക്കാനൊരുങ്ങുന്നു…

കോവിഡ് ബാധയെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ചിലര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌ഐ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍.

ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇവരില്‍ പലരെയും യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കുന്നത്.

ഇവര്‍ നഴ്‌സുമാരെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് യോഗി സര്‍ക്കാര്‍ എന്‍എസ്എ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.

കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്ത നിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക.

ഇവരെ ‘മനുഷ്യകുലത്തിന്റെ ശത്രുക്കള്‍’ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ‘അവര്‍ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകള്‍ പാലിക്കുന്നില്ല. മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്.

വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് അവര്‍ കാണിച്ചത് ഹീനമായ കുറ്റകൃത്യമാണ്. ഒരാളെപ്പോലും വെറുതേവിടില്ല. ദേശീയ സുരക്ഷാനിയമമാണ് അവര്‍ക്കെതിരെ ചുമത്തുന്നത്’ യോഗി ആദിത്യനാഥ് പറഞ്ഞു.

ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്ത തബ്ലീഗ് അംഗങ്ങള്‍ എല്ലാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ലംഘിച്ചിരുന്നു.

ഇത് ആശുപത്രി ജീവനക്കാരുടെ സുരക്ഷയെയും കാര്യമായി ബാധിച്ചു. ആഭാസകരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഘാംഗങ്ങള്‍ വസ്ത്രം ധരിക്കാതെ ഐസലേഷന്‍ വാര്‍ഡിലൂടെ നടക്കുകയും ബീഡികളും സിഗരറ്റുകളും ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്തുവെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളാണ് കോവിഡ് ബാധിതരായത്. ഗാസിയാബാദില്‍ മാത്രം 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഗാസിയബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍നിന്നു മോശം പെരുമാറ്റമുണ്ടായെന്ന് നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും പരാതിപ്പെട്ടിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ രവീന്ദ്ര സിങ് പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പല തവണ പറഞ്ഞെങ്കിലും അവര്‍ അനുസരിച്ചില്ലെന്നും ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജോലി ചെയ്യാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രവീന്ദ്ര സിംഗ് പറഞ്ഞു.

Related posts

Leave a Comment