മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞുതാണ ഇല്ലിക്കൽ – തിരുവാർപ്പ് റോഡിനു സമാന്തരമായി താത്കാലിക റോഡ് ; ഒരുവർഷത്തേക്ക് സ്ഥലം വിട്ടുനൽകി നാലു വീട്ടുകാർ

കു​മ​ര​കം: ഇ​ല്ലി​ക്ക​ൽ – തി​രു​വാ​ർ​പ്പ് റോ​ഡ് ഇ​ടി​ഞ്ഞു മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു പ​തി​ച്ച​തോ​ടെ ആ​രം​ഭി​ച്ച താ​ല്കാ​ലി​ക റോ​ഡു​നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ലെ താ​ൽ​ക്കാ​ലി​മാ​യി റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ട്ടി​മാ​റ്റു​ക​യും ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു വ​ഴി​ക​ൾ തെ​ളി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​റ വേസ്റ്റ് ഇ​റ​ക്കി പൊ​ക്കി ടാ​ർ ചെ​യ്താ​ണു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു നി​ർ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാണ് അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ൽ 100 മീ​റ്റ​ർ നീ​ള​ത്തി​ൽ താ​ല്കാ​ലി​ക റോ​ഡ് ഉ​ട​ൻ നി​ർ​മി​ക്കു​ന്ന​ത്.

താ​ൽ​ക്കാ​ലി​ക റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള കൈ​ത്തോടും പാ​റ​മ​ട വേസ്റ്റി​ട്ട് ഉ​യ​ർ​ത്തും. സു​മ​ന​സു​ക​ളാ​യ നാ​ലു വീ​ട്ടു​കാ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്കു ത​ങ്ങ​ളു​ടെ പു​ര​യി​ടം വി​ട്ടു​ന​ൽ​കി​യ​തോ​ടെ​യാ​ണ് റോ​ഡു നി​ർ​മാ​ണ​ത്തി​നു വ​ഴി​തു​റ​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ, വി.​എ​ൻ. വാ​സ​വ​ൻ, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി നൈ​നാ​ൻ, പൊ​തു​മ​രാ​മ​ത്ത്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, കു​മ​ര​കം സി​ഐ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്ക് ഏ​ക്ക​ർ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡു നി​ർ​മാ​ണം ന​ട​ത്തി​യാ​ലേ നെ​ല്ല് സം​ഭ​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കു എ​ന്ന​താ​ണ് ഏ​റെ പ്രാ​ധാ​ന്യമുളള കാര്യം. 60 മീ​റ്റ​ർ നീ​ളം റോ​ഡാ​ണ് ആ​റ്റി​ൽ പ​തി​ച്ച​ത്. 130 മീ​റ്റ​ർ നീ​ളം റോ​ഡ് ആ​റി​ന്‍റെ തീ​ര​ത്താ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 80 മീ​റ്റ​ർ നീ​ളം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​നു​വ​ദി​ച്ചെ​ന്ന് തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി നൈ​നാ​ൻ പ​റ​ഞ്ഞു. സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​മാ​യ​ത്.

കൂ​ർ​ക്ക കാ​ലാ​യി​ൽ അ​ഷ​റ​ഫ് പി. ​ഹം​സ, മു​ണ്ടു​ചി​റ​യ്ക്ക​ൽ ഷാ​ജി, ചേ​രി​ക്ക​ൽ കു​ഞ്ഞു​മ​റി​യ​മ്മ, ചേ​രി​ക്ക​ൽ പി.​കെ. സ​ഫ​റ​ത്തു​ള്ള എ​ന്നി​വ​രാ​ണ് താ​ല്കാ​ലി​ക റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പു​ര​യി​ടം വി​ട്ടു​ന​ൽ​കി​യ​ത്.

Related posts

Leave a Comment