ഇതൊക്കെ ഒരു രസമല്ല, ആത്മഹത്യ ചെയ്യാന്‍ പാലത്തെ കയറിയ യുവാവ് മനംമാറി തിരിച്ചുപോയി, നാട്ടുകാരും പോലീസും പുലിവാലു പിടിച്ചു, കൊച്ചിയില്‍ നടന്നത് സിനിമക്കഥയേക്കാള്‍ വലിയ കോമഡി

gosree ഗോ​ശ്രീ പാ​ല​ത്തി​ൽ നി​ന്നും കൊ​ച്ചി കാ​യ​ലി​ലേ​ക്ക് ചാ​ടി​യെ​ന്ന് പ്ര​ച​ര​ണം ന​ട​ത്തി​യ യു​വാ​വി​നെ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​യ​ലി​ലേ​ക്കു ചാ​ടി​യെ​ന്നു ക​രു​തി​യി​രു​ന്ന മാ​ലി​പ്പു​റം ഒ​ലി​യോ​വി​നു പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന നി​ക​ത്തി​ത്ത​റ വി​ഷ്ണു(21 ) തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.​

യു​വാ​വി​നു​വേ​ണ്ടി   അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തും പ​ത്ര​വാ​ർ​ത്ത വ​ന്ന​തും യു​വാ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല.  ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ൽ നി​ന്നും വെ​ള്ള​ത്തി​ൽ ചാ​ടി​യെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം.

പാ​ല​ത്തി​ൽ നി​ന്നും ല​ഭി​ച്ച ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ലെ പേ​ര് ക​ണ്ടെ​ത്തി​യാ​ണ് പോ​ലീ​സ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ യു​വാ​വ് കാ​യ​ലി​ൽ ചാ​ടി​യി​രു​ന്നി​ല്ല. പാ​ല​ത്തി​ൽ ബാ​ഗ് ഉ​പേ​ക്ഷി​ച്ച ശേ​ഷം ഈ ​ഭാ​ഗ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നോ​ട് ഒ​രാ​ൾ പാ​ല​ത്തി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ചാ​ടി​യെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സു​കാ​ര​നാ​ക​ട്ടെ പാ​ല​ത്തി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ ബാ​ഗു കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ച്ചു. എ​ന്നാ​ൽ പാ​ല​ത്തി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ഒ​രാ​ൾ ചാ​ടി​യെ​ന്ന് പ​റ​ഞ്ഞ യു​വാ​വി​ന്‍റെ​താ​ണ് ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന് പോ​ലീ​സു​കാ​ര​നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ പോ​യി. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വ​യ​ർ​ലെ​സ് സെ​റ്റി​ലൂ​ടെ സ​ന്ദേ​ശ കൈ​മാ​റി​യ​തോ​ടെ​യാ​ണ് തെ​ര​ച്ചി​ലി​നാ​യി സ​ന്നാ​ഹ​ങ്ങ​ൾ എ​ത്തി​യ​ത്.

എ​റ​ണാ​കു​ള​ത്ത് ഡ്രൈ​വ​റാ​ണ് ഈ  ​യു​വാ​വ്. വാ​യ്പ​യെ​ടു​ത്ത് വാ​ങ്ങി​യ മോ​ട്ടോ​ർ ബൈ​ക്ക് കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ൽ ഫൈ​നാ​ൻ​സു​കാ​ർ  കൊ​ണ്ടു​പോ​യ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു യു​വാ​വ് ഈ ​പ​രാ​ക്ര​മം കാ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ ഒ​രു​ങ്ങി​യ​താ​ണെ​ങ്കി​ലും പി​ന്നീ​ട് പി​ന്തി​രി​യു​ക​യാ​യി​രു​ന്ന​ത്രേ.

Related posts