കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാം, വെറും 18 രൂപയ്ക്ക്! കുറഞ്ഞ ചെലവില്‍ നടത്താന്‍ അനുയോജ്യമായ അടിപൊളി യാത്രയെക്കുറിച്ച് യാത്രാപ്രേമിയായ യുവാവിന്റെ കുറിപ്പ്

യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ഇനി ആരെങ്കിലും ഇഷ്ട സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കില്‍, അത്, പോക്കറ്റ് കാലിയാകുമോ എന്ന ഭയത്താലാവും. കാരണം, ആധുനിക കാലത്ത് പട്ടിണി കിടക്കാന്‍ പോലും നൂറുകണക്കിന് രൂപ വേണമെന്നാണല്ലോ പറയുന്നത്. അതേസമയം ചെലവു ചുരുക്കി എങ്ങനെ അടിപൊളി യാത്രാനുഭവം സ്വന്തമാക്കാം എന്നതിനെക്കുറിച്ച് ഇന്ന് പലരും പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അത്തരത്തില്‍ തങ്ങള്‍ നടത്തിയിട്ടുള്ള പല യാത്രാനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അറിവിലേയ്ക്കായി ആളുകള്‍ പങ്കുവയ്ക്കാറുമുണ്ട്.

സമാനമായ രീതിയില്‍ വെറും പതിനെട്ട് രൂപയ്ക്ക് കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആവോളം ആസ്വദിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ഫാസില്‍ സെബാന്‍ എന്ന യാത്രാ പ്രേമിയായ ഒരു യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്, 18 രൂപ കൊണ്ട് രണ്ടര മണിക്കൂര്‍ ബോട്ട് യാത്ര നടത്തിയതിനെക്കുറിച്ചുള്ള വിവരണം ഫാസില്‍ പങ്കുവച്ചിരിക്കുന്നത്. ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

വെറും 18 രൂപക്ക് രണ്ടര മണിക്കൂര്‍ ബോട്ട് യാത്രയോ…..

ആദ്യം തന്നെ 600 രൂപയുടെ എന്റെ ദ്വീപ് യാത്ര ഇരു കൈകളും നീട്ടി സ്വീകരിച്ച യാത്ര പ്രേമികളോട് ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ. ആ യാത്രക്ക് ശേഷം അങ്ങനെ കുറഞ്ഞ ചിലവില്‍ പോവാന്‍ പറ്റിയ മറ്റൊരു യാത്രയുടെ അന്വേഷണത്തില്‍ ആയിരുന്നു ഞാന്‍…… ഒടുവില്‍ അതിനേക്കാള്‍ മനോഹരമായ യാത്രയെ കുറിച്ച് എനിക്ക് അറിയാന്‍ സാധിച്ചു. ആ യാത്രയിലേക്ക് വരാം

ഞാന്‍ യാത്ര തുടങ്ങുന്നത് നമ്മുടെ കോഴിക്കോട് ksrtc സ്റ്റാന്‍ഡില്‍ നിന്നും ആണ്. പെട്ടെന്ന് ഉള്ള യാത്ര ആയതിനാല്‍ bus തന്നെ തിരഞ്ഞെടുത്തു. കോട്ടയം ആണ് എനിക്ക് എത്തേണ്ടത്. കാരണം അവിടെ നിന്നും ആണ് നമ്മുടെ ആ മനോഹരമായ ബോട്ട് യാത്ര ആരംഭിക്കുന്നത്. കോട്ടയം മുതല്‍ ആലപ്പുഴ വരെ ആണ് ഈ യാത്ര. Semi sleeper bus ആയിരുന്നു ഞാന്‍ യാത്രക്ക് തിരഞ്ഞെടുത്തത്. രാത്രി 10.30 ഓടെ എന്റെ യാത്ര ആരംഭിച്ചു.

ഈ സമയത്ത് തന്നെ പോവാന്‍ ഉള്ള മറ്റൊരു കാരണം എന്തെന്നാല്‍ പുലര്‍ച്ചെ 6.45 ന് ആണ് നമ്മുടെ ആദ്യ ബോട്ട് എടുക്കുന്നത്. പിന്നെ room എടുക്കേണ്ട ആവശ്യവും വരുന്നില്ല. ഏകദേശം 6 മണിക്കൂര്‍ വേണം കോഴിക്കോട് നിന്നും കോട്ടയത്തേക്ക് (270 km). 250 രൂപ മുതല്‍ 300 രൂപ വരെ ആണ് bus charge. ട്രെയിനില്‍ ആകുമ്പോള്‍ 100 രൂപക്ക് താഴെ മാത്രമേ വരുന്നുള്ളൂ. അങ്ങനെ പുലര്‍ച്ചെ 4.30 ഓടെ ഞാന്‍ കോട്ടയം ksrtc stand ല്‍ എത്തി.

Bus stand ല്‍ നിന്നും 1 km നടന്നാല്‍ കോടിമത ബോട്ട് ജെട്ടിയില്‍ എത്താം. ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 3.5 Km ഉണ്ട് ബോട്ട് ജെട്ടിയിലേക്ക്. ഈ ബോട്ട് ജെട്ടിയില്‍ നിന്നും ആണ് നമ്മുടെ ബോട്ട് പുറപ്പെടുന്നത്. കോടിമത police സ്റ്റേഷന് സമീപത്തു തന്നെ ആണ് ഈ ബോട്ട് ജെട്ടി. പുലര്‍ച്ചെ 6.45ന് ആദ്യത്തെ ബോട്ട് എടുക്കും.കേരള സര്‍ക്കാരിന്റെ ബോട്ട് ആണ് ഇത്. അത് കൊണ്ട് തന്നെ കാണാന്‍ വലിയ ഭംഗിയോ ഒരുപാട് സൗകര്യങ്ങളോ ഒന്നും ഉണ്ടാവില്ല. എങ്കിലും ഇരിക്കാന്‍ നല്ല seat ഉം പുറം കാഴ്ചകള്‍ നല്ല പോലെ കാണാന്‍ പറ്റുന്ന രീതിയിലും ആണ് boat ന്റെ രൂപം.

Boat വല്ല്യ ഭംഗി ഇല്ലേലും ബോട്ടില്‍ നിന്നും കാണുന്ന കാഴ്ചകള്‍ അതി മനോഹരം തന്നെ ആണ്. ഏകദേശം രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന അതിമനോഹരമായ ബോട്ട് യാത്ര ആണ് ഇത്. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ വെറും 18 രൂപ മാത്രം ആണ് ടിക്കറ്റ് charge. ഈ രണ്ടര മണിക്കൂര്‍ യാത്ര കാഴ്ച്ചകളാല്‍ സമ്പന്നമാണ്. സൂര്യന്‍ പൊങ്ങി വരുന്ന സമയം ആയതിനാല്‍ യാത്രയുടെ ഭംഗി ഒന്നൂടെ കൂടും. പച്ചയായ മനുഷ്യര്‍ക്കിടയിലൂടെ ആണ് ഈ യാത്ര. പോകുന്ന വഴിയില്‍ ഒരുപാട് പേര്‍ ഈ ബോട്ടില്‍ കയറി ഇറങ്ങും.

സ്‌കൂള്‍ കുട്ടികളും ജോലിക്ക് പോവുന്നവരും, വിദേശികള്‍ വരെ ഈ ബോട്ടിലേ യാത്രക്കാര്‍ ആണ്. ബോട്ടില്‍ ഏകദേശം 4 ബോട്ട് ജീവനക്കാര്‍ ഉണ്ടാവും. ഒരു ഡ്രൈവര്‍ ഒരു കണ്ടക്ടര്‍ പിന്നെ രണ്ട് പേര്‍ ബോട്ടിലേക്ക് ആളെ കയറ്റാന്‍ സഹായിക്കുന്നവരും ആണ്.യാത്രയില്‍ കാണുന്ന കാഴ്ചകളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും എല്ലാം ഇവരോട് ചോദിക്കാം. വളരെ നല്ല സ്വഭാവം ഉള്ള ജീവനക്കാര്‍ ആണ്.

അങ്ങനെ കായലില്‍ നിറഞ്ഞു കിടക്കുന്ന പായല്‍ ചെടികളെ തട്ടി മാറ്റി ബോട്ട് മുന്നോട്ട് കുതിക്കുമ്പോള്‍ ദൂരെ പക്ഷി കൂട്ടങ്ങള്‍ പാറി പറക്കുന്നത് കാണാം. ചെറു തോണികളില്‍ മീന്‍ പിടിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും ഒക്കെ കാണാം.ഇടയ്ക്കിടെ വലിയ ഹൗസ് ബോട്ട്കള്‍ പോവുന്നതും കാണാം. ഏകദേശം 18 സാ ദൂരം ആണ് കോട്ടയം നിന്നും ആലപ്പുഴയിലേക്ക് ഉള്ള ബോട്ട് യാത്ര.

10 മണിക്ക് മുന്‍പായി ഈ ബോട്ട് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ എത്തും.ഒരു ദിവസം 5 സര്‍വീസ് ആണ് ഉള്ളത്. (6.45, 11.30, 1.00, 3.30, 5.15) എന്നീ സമയങ്ങളില്‍ ആണ് ബോട്ട് സര്‍വീസ്. ആലപ്പുഴയില്‍ നിന്നും തിരിച്ചു കോട്ടയത്തേക്ക് ഈ ബോട്ട് തന്നെ ഉണ്ട്. 18 രൂപ കൊടുത്ത് വേണേല്‍ നമുക്ക് തിരിച്ചും ഈ ബോട്ടില്‍ തന്നെ പോവാം.ഇങ്ങനെ പല സ്ഥലങ്ങളിലേക്കും ഉള്ള boat സര്‍വീസ് ഉണ്ട് ഇവിടെ.

ഇനി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് boat ജെട്ടിയുടെ പുറത്ത് ഇറങ്ങിയാല്‍ റോഡിലേക്ക് എത്തും.അവിടെ നിന്നും ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് bus കിട്ടും. 8 രൂപയാണ് ചാര്‍ജ്. റയില്‍വേ സ്റ്റേഷനിനോട് ചേര്‍ന്ന് ആണ് നമ്മുടെ ആലപ്പുഴ ബീച്ച് ഉള്ളത്. കഷ്ടിച്ച് ഒരു സാ ദൂരം മാത്രമേ ബീച്ചിലേക്ക് ഉള്ളൂ. ആലപ്പുഴ നിന്നും കോഴിക്കോടെക്ക് 105 രൂപയാണ് ജനറല്‍ ടിക്കറ്റ് (train). ഏകദേശം 4.30 മണിക്കൂര്‍ മുതല്‍ ആറര മണിക്കൂര്‍ വരെ എടുക്കും ട്രെയിന്‍ സമയം.

കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഒരിക്കല്‍ എങ്കിലും ഈ ബോട്ടില്‍ യാത്ര ചെയ്യണം. House ബോട്ടിനേക്കാളും ഒരുപക്ഷെ കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് ഈ യീമ േയാത്ര ആയിരിക്കാം. കാരണം അത്രക്ക് മനോഹരം ആണ് ഈ യാത്ര. കായലോരങ്ങളില്‍ ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ബോട്ട് പോവുന്നത്. കോഴിക്കോട് നിന്നും ട്രെയിന്‍ മാര്‍ഗം പോവുകയാണ് എങ്കില്‍ 350 രൂപക്ക് നിങ്ങള്‍ക്ക് ഈ യാത്ര പോയി വരാം. Bus മാര്‍ഗം ആണെങ്കില്‍ 700 – 800 രൂപ വരെ ചിലവ് വന്നേക്കാം

സംശയം ഉള്ളവര്‍ക്ക് വിളിക്കാം

Fasil sebaan 8281291682

ദേശാടന പക്ഷിയുടെ യാത്രകള്‍

Related posts