കണ്ണുതുറന്ന് കാണുക..! മതേതരത്വത്തിന് എരുമേലിയുടെ കയ്യൊപ്പ് പതിഞ്ഞ ചന്ദനക്കുടം ആഘോഷം

ktm-erumelipetta-lഎരുമേലി: രാജ്യത്തിന്റെ മതേതരത്വത്തിന് എരുമേലിയുടെ കയ്യൊപ്പ് പതിഞ്ഞ ചന്ദനക്കുടം ആഘോഷം ഇന്ന്. വൈകുന്നേരം 6.30 ഓടെയാണ് ചന്ദനക്കുടം ആഘോഷം ആരംഭിക്കുക. മന്ത്രി കെ.ടി ജലീല്‍ ഹരിത പതാക വീശി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.നാളെ അമ്പലപ്പുഴ–ആലങ്ങാട്ട് സംഘങ്ങള്‍ നടത്തുന്ന ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിനോട് ജമാഅത്തിന്റെ അഭിവാദ്യമാണ് ഇന്നു നടക്കുന്ന ചന്ദനക്കുടം ആഘോഷം.

ആന്റോ ആന്റണി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം കെ. രാഘവന്‍, കളക്ടര്‍ സി.എ. ലത, എസ്പി എന്‍. രാമചന്ദ്രന്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ടി.ഒ. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് മുമ്പു നടക്കുന്ന പൊതുസമ്മേളനത്തില്‍ ചന്ദനക്കുടം ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കും.

നൈനാര്‍ മസ്ജിദില്‍ നിന്നു പേട്ടക്കവല, കൊച്ചമ്പലം, ചരള, െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ് ചുറ്റി പുലര്‍ച്ചയോടെയാണ് ഘോഷയാത്ര വലിയമ്പലത്തില്‍ സമാപിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ ഘോഷയാത്രയ്ക്കും ജമാഅത്ത് ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കും. ജില്ലാ ഭരണകൂടവും പോലീസും വ്യാപാരി വ്യവസായി സംഘടനകളും അസംപ്ഷന്‍ ഫൊറോന പള്ളി കമ്മിറ്റി പ്രതിനിധികളും പേട്ടക്കവലയില്‍ സ്വീകരണം നല്‍കും.

രാജാപ്പടിയില്‍ ഗ്രാമപഞ്ചായത്തിന്റെയും കെഎസ്ആര്‍ടിസിയുടെയും സ്വീകരണം ഉണ്ടാകും. പോലീസ് എയ്ഡ് പോസ്റ്റ് പടിക്കല്‍ ആരോഗ്യവകുപ്പ് സ്വീകരണം നല്‍കും. സഞ്ചരിക്കുന്ന മാപ്പിളഗാനമേളയും കൊട്ടക്കാവടി, ശിങ്കാരിമേളം, നാസിക് ധോള്‍, ചെണ്ടമേളം എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി കൊഴുപ്പേകും.

Related posts