“ലേ​ഡി സു​കു​മാ​ര​ കു​റു​പ്പും” അ​ഭ്ര​പാ​ളി​യി​ലേ​ക്ക്; കാമുകനെ ക്രൂരമായി കൊന്ന് സ്യൂട്ട്കേസിലാക്കിയ ഡോ. ഓമന; അണിയറയിൽ ഒരുങ്ങുന്നത് കാ​മ​വും ക്രോ​ധ​വും പ്ര​തി​കാ​ര​വും അടങ്ങുന്ന ത്രില്ലർ ചിത്രം

 

പീ​റ്റ​ർ ഏ​ഴി​മ​ല
കേ​ര​ള​ത്തെ ന​ടു​ക്കി​യ ക്രൂ​ര​മാ​യ മ​റ്റൊ​രു കൊ​ല​പാ​ത​കം കൂ​ടി ച​ല​ച്ചി​ത്ര​മാ​കു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തി​ന് വ​ഴി​വെ​ച്ച പ്ര​ണ​യ​വും കാ​മു​ക​നോ​ടു​ള്ള പ്ര​തി​കാ​ര​ത്തി​ല്‍ അ​യാ​ളെ താ​ന്‍ പ​ഠി​ച്ച വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ അ​റി​വു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി കൊ​ല​ചെ​യ്ത് സ്യൂ​ട്ട്‌​കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​വും, ഇ​തി​നി​ട​യി​ല്‍ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യും ചെ​യ്ത പ​യ്യ​ന്നൂ​രി​ലെ ഡോ.​ ഓ​മ​ന​യു​ടെ ക​ഥ​യാ​ണ് ച​ല​ച്ചി​ത്ര​മാ​കു​ന്ന​ത്.

സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​തം സി​നി​മ​യാ​യ ‌”കു​റു​പ്പി’ ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് 26 വ​ര്‍​ഷം മു​മ്പു​ന​ട​ന്ന നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​വും അ​തി​ലേ​ക്ക് ന​യി​ച്ച പി​ന്നാ​മ്പു​റ​ക​ഥ​ക​ളുമാണ് സി​നി​മ​യാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്.

മൈ​ന​ത്ത​രു​വി​യും കു​റു​പ്പും പി​ന്നെ സീ​റോ ഡി​ഗ്രി​യും
1966 ജൂ​ണ്‍ 16ന് ​പ​ത്തം​തി​ട്ട റാ​ന്നി മാ​ട​ത്ത​രു​വി​ക്ക് സ​മീ​പം മ​റി​യ​ക്കു​ട്ടി​യെ​ന്ന നാ​ല്‍​പ്പ​ത്തി​മൂ​ന്നു​കാ​രി കൊ​ല​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​കൊ​ല​പാ​ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി പി​ന്നീ​ട് മാ​ട​ത്ത​രു​വി, മൈ​ന​ത്ത​രു​വി എ​ന്നീ പേ​രു​ക​ളി​ല്‍ ര​ണ്ടു​സി​നി​മ​ക​ള്‍ ഇ​റ​ങ്ങി. ഇ​തി​ല്‍ എ​റെ ശ്ര​ദ്ധേ​യ​മാ​യ​ത് കു​ഞ്ചാ​ക്കോ സം​വി​ധാ​ന​വും നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ച്ച മൈ​ന​ത്ത​രു​വി​യാ​യി​രു​ന്നു.​

ഇ​തി​നു​ശേ​ഷം പ്ര​മാ​ദ​മാ​യ പ​ല കൊ​ല​പാ​ത​ക​ങ്ങ​ളു​ടേ​യും സം​ഭ​വ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​മ്മി​ച്ച നി​ര​വ​ധി സി​നി​മ​ക​ള്‍ അ​ഭ്ര​പാ​ളി​ക​ളി​ല്‍ നി​ഴ​ലു​ക​ളും വെ​ളി​ച്ച​വും തീ​ര്‍​ത്ത് ക​ട​ന്നു​പോ​യെ​ങ്കി​ലും ഇ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത് “കു​റു​പ്പ്’ എ​ന്ന സി​നി​മ​യാ​ണ്.

Kurup' Review: Dulquer Salmaan's Portrayal Of Sukumara Kurup Oscillates In  The Grey Area

ചാ​ക്കോ​യെ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി താ​ന്‍ മ​രി​ച്ചെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​നു​ള്ള കു​ടി​ല ത​ന്ത്ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യും പി​ന്നീ​ട് കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി മാ​റു​ക​യും ചെ​യ്ത സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ് കു​റു​പ്പ് സം​വി​ധാ​നം ചെ​യ്ത​ത്.

കേ​ര​ള​മൊ​ന്നാ​കെ ച​ര്‍​ച്ച ചെ​യ്ത കു​പ്ര​സി​ദ്ധ​നാ​യ സു​കു​മാ​ര​ക്കു​റു​പ്പാ​യി ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത്.

ഈ ​ചി​ത്ര​ത്തെ ര​ണ്ടു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ച മ​ല​യാ​ളി​ക​ള്‍​ക്ക് മു​ന്നി​ലേ​ക്കാ​ണ് ലാ​വ​ണ്യ​വ​തി​യാ​യ യു​വ​തി​യാ​യും ഭാ​ര്യ​യാ​യും പ്ര​ണ​യം ദാ​മ്പ​ത്യം ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ കാ​മു​കി​യാ​യും വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന തോ​ന്ന​ലി​ല്‍ പ്ര​തി​കാ​ര ദു​ര്‍​ഗ​യാ​യും, ഒ​ടു​വി​ല്‍ ഇ​ന്‍റ​ർ​പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രേ​പ്പോ​ലും വെ​ള്ളം കു​ടി​പ്പി​ച്ച ത​ന്ത്ര​ശാ​ലി​യാ​യും ഓ​മ​ന​യെ​ത്തു​ന്ന​ത്.

യ​സ്ബി പ്രൊഡക്ഷൻസിന്‍റെ ബാ​ന​റി​ല്‍ ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ സു​ജി​ത് ബാ​ല​കൃ​ഷ്ണ​നാ​ണ് സീ​റോ ഡി​ഗ്രി​യെ​ന്ന പേ​രി​ല്‍ ഓ​മ​ന​ക്ക​ഥ സി​നി​മ​യാ​ക്കു​ന്ന​ത്.

ഊ​ട്ടി, ബീ​ഹാ​ര്‍, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കേ​ട്ട​റി​ഞ്ഞ സം​ഭ​വ​ങ്ങ​ളെ അ​തേ​പ​ടി പ​ക​ര്‍​ത്താ​തെ വി​ട്ടു​പോ​യ ചി​ല ക​ണ്ണി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​യു​മ്പോ​ള്‍ , പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്.​

കാ​മ​വും ക്രോ​ധ​വും പ്ര​തി​കാ​ര​വു​മു​ള്‍​പ്പെ​ടെ കേ​ട്ട​റി​ഞ്ഞ സം​ഭ​വ​ങ്ങ​ള്‍​ത​ന്നെ സി​ര​ക​ളെ മ​ര​വി​പ്പി​ക്കു​മ്പോ​ള്‍ അ​തി​പ്പു​റ​മു​ള്ള പൊ​ടി​ക്കൈ​യ്ക​ള്‍ കൂ​ടി​യാ​കു​മ്പോ​ള്‍ ഇ​തു​വ​രെ കാ​ണാ​ത്ത ക്രൈം​ത്രി​ല്ല​റാ​യി ഈ​ചി​ത്രം മാ​റു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.​

ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ബ​ഹു​ല​വും ഇ​രു​പ​ത്താ​റ് വ​ര്‍​ഷം മു​മ്പു​ന​ട​ന്ന കേ​ട്ടു​കേ​ള്‍​വി​പോ​ലു​മി​ല്ലാ​ത്ത അ​രും​കൊ​ല വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ന്ന​ത്.

Zero Degree': Writer Sujith Balakrishnan to helm the crime drama based on  the real-life killer Dr. Omana | Malayalam Movie News - Times of India

ഓ​മ​ന​യു​ടെ മൊ​ഴി

കൊ​ല്ലം സ്വ​ദേ​ശി​യാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു പ​യ്യ​ന്നൂ​രി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ദയായ ഡോ.​ ഓ​മ​ന.
ഓമ​ന​യു​ടെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ലാ​യി​രു​ന്നു പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​ര്‍ സ്വ​ദേ​ശി​യും ക​രാ​റു​കാ​ര​നു​മാ​യ കെ.​എം.​ മു​ര​ളീ​ധ​ര​ന​മാ​യു​ള്ള അ​ടു​പ്പ​വും.

അയാ​ള്‍ ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നാ​ണ് ഓ​മ​ന പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

മു​ര​ളീ​ധ​ര​ന്‍ അ​പ​വാ​ദ​ങ്ങ​ള്‍ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ച്ച​തോ​ടെ ഭ​ര്‍​ത്താ​വ് വി​വാ​ഹ​മോ​ച​നം നേ​ടി. പി​ന്നീ​ട് ഓ​മ​ന നാ​ട്ടി​ല്‍ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യി​ട്ടും മു​ര​ളീ​ധ​ര​ന്‍ വി​വാ​ഹം ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്ന​താ​യും ഓ​മ​ന മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ത​ന്‍റെ കു​ടും​ബം ത​ക​ര്‍​ക്കു​ക​യും ത​നി​ക്ക് ശ​ല്യ​വു​മാ​യി മാ​റി​യ മു​ര​ളീ​ധ​ര​നെ ഞാ​ന്‍ കൊ​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

1996ജൂ​ലൈ 11ന് ​ സം​ഭ​വി​ച്ച​ത്

ഭ​ര്‍​ത്താ​വി​ല്‍​നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യ​ശേ​ഷം മ​ലേ​ഷ്യ​യി​ലാ​യി​രു​ന്ന നാ​ല്‍​പ്പ​ത്തി​മൂ​ന്നു​കാ​രി ഡോ. ​ഓ​മ​ന കൊ​ല​പാ​ത​ക​ത്തി​ന് ഒ​രാ​ഴ്ച​മു​മ്പാ​ണ് നാ​ട്ടി​ല്‍ എ​ത്തി​യ​ത്.

മു​ര​ളീ​ധ​ര​നെ വ​ക​വ​രു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​മ​ന വ​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വി​വാ​ഹ​ത്തി​ന് താ​ന്‍ ത​യാ​റാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഇ​തേ​തു​ട​ര്‍​ന്നെ​ത്തി​യ ഇ​യാ​ളെ വി​നോ​ദ​യാ​ത്ര​ക്കെ​ന്നു പ​റ​ഞ്ഞ് 1996 ജൂ​ലൈ 11 ന് ​ഊ​ട്ടി​യി​ലേ​ക്ക് കോ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

ഊ​ട്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ല്‍​നി​ന്നും മു​ര​ളീ​ധ​ര​ന് വി​ഷം കു​ത്തി​വെ​ച്ച ശേ​ഷം അ​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ക്കു​ന്നു.

ഇ​വി​ടെ​വെ​ച്ച് ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള ഇ​ഞ്ച​ക്ഷ​നും ന​ല്‍​കു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മു​ര​ളീ​ധ​ര​നെ ലോ​ഡ്ജ് മു​റി​യി​ല്‍ പ്ര​ത്യേ​ക സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​ന്ന രീ​തി​യി​ല്‍ ഇ​രു​പ​തു ക​ഷ്ണ​ങ്ങ​ളാ​യാ​ണ് ശ​രീ​രം മു​റി​ച്ച​ത്.

ശ​രീ​ര​ത്തി​ലെ ച​ര്‍​മ്മം മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്ത് ബാ​ഗി​ലാ​ക്കി. സ​ന്ധി​ക​ള്‍ മു​റി​ച്ച് എ​ല്ലു​ക​ള്‍ വേ​ര്‍​പ്പെ​ടു​ത്തി. മാം​സ​വും എ​ല്ലും വേ​ര്‍​തി​രി​ച്ച് ക​വ​റു​ക​ളി​ലാ​ക്കി.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ കൊ​ത്തി നു​റു​ക്കി ക്ലോ​സ​റ്റി​ല്‍ ഇ​ട്ട് ഫ്ല​ഷ് ചെ​യ്തു. ഇ​തി​നെ​ല്ലാം സ​ഹാ​യ​ക​മാ​യ​ത് വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​കാ​ല​ത്ത് ല​ഭി​ച്ച പ​രി​ശീ​ല​ന​വും.

പി​ന്നീ​ട്, ര​ണ്ടു​പെ​ട്ടി​യി​ലാ​ക്കി. മു​റി ക​ഴു​കി വൃ​ത്തി​യാ​ക്കി. പി​ന്നീ​ട് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു.വി​ളി​ച്ചു​വ​രു​ത്തി​യ ടാ​ക്സി​യു​ടെ ഡി​ക്കി​യി​ല്‍ പെ​ട്ടി​ക​ള്‍ ക​യ​റ്റി.

കൊ​ടൈ​ക്ക​നാ​ലി​ലെ വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​ല​ക്ഷ്യം. ഊ​ട്ടി​യി​ല്‍​നി​ന്നും കൊ​ടൈ​ക്ക​നാ​ലി​ലെ​ത്തി​യെ​ങ്കി​ലും അ​നു​കൂ​ല സാ​ഹ​ച​ര്യം കാ​ണാ​ത്ത​തി​നാ​ല്‍ മ​റ്റൊ​രു ടാ​ക്സി വി​ളി​ച്ച് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​യി. ​

വാ​ഹ​ന​ത്തി​ല്‍ നി​റ​ഞ്ഞ ദു​ര്‍​ഗ​ന്ധം സ്യൂ​ട്ട് കേ​സി​ല്‍ നി​ന്നു​മാ​ണെ​ന്ന് ഡ്രൈ​വ​ര്‍ മ​ന​സി​ലാ​ക്കി​യ​തോ​ടെ ഓ​മ​ന കാ​റി​ല്‍​നി​ന്നും ഇ​റ​ങ്ങി​യോ​ടി.

ഇ​തു​ക​ണ്ട ഡ്രൈ​വ​ര്‍ പോ​ലീ​സി​ലും ടാ​ക്സി സ്റ്റാ​ൻ​ഡി​ലും വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദി​ണ്ടി​ഗ​ലി​ൽ​വ​ച്ച് പോ​ലീ​സ് ഓ​മ​ന​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഓമനയെന്ന കൊലയാളി കാണാമറയത്ത് | DR Omana | Ootty | Crime News | Malayalam  News

ഓ​മ​ന​യെ ക​ണ്ടെ​ത്താ​നാ​വാ​തെഇ​ന്‍റ​ർ​പോ​ളും

സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഓ​മ​ന​യെ മ​ധു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ വ​നി​ത​ക​ള്‍​ക്കു​ള്ള സെ​ല്ലി​ലാ​ണ് താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. 2001 ജ​നു​വ​രി 21ന് ​ഓ​മ​ന ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ല്‍, അ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഓ​മ​ന​യെ പി​ന്നീ​ട് കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കേ​ര​ള-​ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കേ​സ് ഇ​ന്‍റ​ർ​പോ​ളി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.


മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ല​ട​ക്കം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​മ​ന ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം

. ചെ​ല്‍​സ്റ്റി​ന്‍ മേ​ബ​ല്‍, മും​താ​സ്, ഹേ​മ, റോ​സ്മേ​രി, സു​ലേ​ഖ, താ​ജ്, ആ​മി​ന ബി​ന്‍, അ​ബ്ദു​ള്ള സാ​റ എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ലാ​യി​രു​ന്നു ത​ങ്ങി​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി എ​ന്ന​തൊ​ഴി​ച്ചാ​ല്‍ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു.

2017 ല്‍ ​മ​ലേ​ഷ്യ​യി​ലെ സു​ബാ​ല്‍ ജാ​യ​സെ​ലേ​ങ്കോ​ലി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണു​മ​രി​ച്ച ഒ​രു സ്ത്രീ ​ഓ​മ​ന​യാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വീ​ണ്ടും മ​ലേ​ഷ്യ​യി​ലേ​ക്ക് നീ​ണ്ടു. എ​ന്നാ​ല്‍, അ​ത് ഓ​മ​ന​യ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ന്വേ​ഷ​ണം വീ​ണ്ടും വ​ഴി​മു​ട്ടി.

സം​ഭ​വം ന​ട​ന്ന് 26 വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴും ഓ​മ​ന ജീ​വ​നോ​ടെ​യു​ണ്ടോ​യെ​ന്നു​പോ​ലും വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ട​ര പ​തി​റ്റാ​ണ്ടു മു​മ്പു​ന​ട​ന്ന മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ച്ച കൊ​ല​പാ​ത​കം “സീ​റോ​ഡി​ഗ്രി’ യെ​ന്ന പേ​രി​ല്‍ ച​ല​ച്ചി​ത്ര​മാ​കു​ന്ന​ത്.

 

 

Related posts

Leave a Comment