പ്രാ​യ​മേ​റും തോ​റും മ​ത്സ​ര​വീ​ര്യം കൂ​ടു​ന്ന ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൻ നാ​ൽ​പ​തി​ന്‍റെ നി​റ​വി​ൽ 

ല​ണ്ട​ൻ: പ്രാ​യ​മേ​റും തോ​റും മ​ത്സ​ര​വീ​ര്യം കൂ​ടു​ന്ന ജ​നു​സ്. പേ​സ് ബൗ​ളിം​ഗ് ഇ​തി​ഹാ​സ​മാ​യ ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ന് ഇ​ന്ന് നാ​ൽ​പ​താം പി​റ​ന്നാ​ൾ.

മു​പ്പ​ത് വ​യ​സ് ക​ഴി​ഞ്ഞാ​ൽ കി​ത​പ്പ് ബാ​ധി​ക്കു​ന്ന മ​റ്റ് പേ​സ് ബൗ​ള​ർ​മാ​രു​ടെ ഇ​ട​യി​ലാ​ണ് മു​പ്പ​തി​ന് ശേ​ഷം മാ​ത്രം 389 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളു​മാ​യി ആ​ൻ​ഡേ​ഴ്സ​ൻ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.

മു​പ്പ​തി​ന് ശേ​ഷം 400 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി ആ​ൻ​ഡേ​ഴ്സ​ൻ മാ​റു​മെ​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് സം​ശ​യ​മി​ല്ല.

172 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 657 വി​ക്ക​റ്റു​ക​ൾ നേ​ടി​യ ആൻഡേഴ്സൻ 32 ഇ​ന്നിം​ഗ്സു​ക​ളി​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2003-ൽ ​സിം​ബാ​ബ്‌വെയ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് മ​ത്സ​രം ക​ളി​ച്ച താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​ച്ചി​ൻ തെ​ൻ​ഡു​ൽകർ​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്നു. ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ആ​റാം റാ​ങ്കി​ലാണ് ​ആ​ൻ​ഡേ​ഴ്സ​ൻ.

ക്രി​ക്ക​റ്റി​ലെ മ​റ്റ് ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച താ​രം ഇ​പ്പോ​ൾ ടെ​സ്റ്റി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 194 ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്നാ​യി 269 വി​ക്ക​റ്റും 19 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 18 വി​ക്ക​റ്റും ആ​രാ​ധ​ക​രു​ടെ പ്രി​യ “ജി​മ്മി’ നേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment