മാ​തൃ​ക​യാ​ക്കണം ഈ സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റിനെ; വൈറലായി വീഡിയോ

ജീ​വി​തം പ​ല​ര്‍​ക്കും പ​ല​ത​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക. അ​തി​നെ നേ​രി​ട്ട് വി​ജ​യി​ക്കു​ന്ന​വ​രും വി​ജ​യി​ക്കാ​നാ​യി പൊ​രു​തു​ന്ന​വ​രു​മു​ണ്ട്. ചി​ല​ര്‍ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​രാ​ശ​രാ​യി മാ​റും.

എ​ന്നാ​ല്‍ ജീ​വി​ത​ത്തി​ലെ ഏ​ത് സാ​ഹ​ച​ര്യ​ത്തേ​യും നേ​രി​ടു​ന്ന​വ​ര്‍ മ​റ്റു​ള്ള​വ​ര്‍​ക്കും വ​ലി​യ മാ​തൃ​ക​യാ​ണ്. അ​ത്ത​ര​ത്തി​ല്‍ പോ​സി​റ്റീ​വ് വൈ​ബ് ന​ല്‍​കു​ന്ന ഒ​രാ​ളു​ടെ കാ​ര്യം അ​ടു​ത്തി​ടെ എ​ക്‌​സി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി.

നാ​രാ​യ​ണ്‍ ക​ണ്ണ​ന്‍ എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കു​വ​ച്ച​ത് ഒ​രു സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റിന്‍റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ചി​ത്രം ആ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ലു​ള്ള ആ​ള്‍ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ ആ​യി​രു​ന്നു.

ഏ​റെ ആ​യാ​സ​പ്പെ​ട്ടാ​കു​മ​ല്ലൊ അ​ദ്ദേ​ഹം ഈ ​ജോ​ലി ചെ​യ്യു​ക. അ​തി​നാ​ല്‍​ത്ത​ന്നെ അ​ദ്ദേ​ഹം ഒ​രു​പാ​ട്‌​പേ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ക​ണ്ണ​ന്‍ പ​റ​യു​ന്നു. ഈ ​ഏ​ജന്‍റിന്‍റെ കാ​ര്യം അ​ദ്ദേ​ഹം സൊ​മാ​റ്റോ സി​ഇ​ഒ ദീ​പീ​ന്ദ​ര്‍ ഗോ​യ​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു.

ദീ​പീ​ന്ദ​റും ഇ​ക്കാ​ര്യം ത​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ​പേ​ജു​ക​ളി​ല്‍ പ​ങ്കി​ടു​ക​യു​ണ്ടാ​യി. നി​ര​വ​ധി​പേ​ര്‍ ചി​ത്ര​ത്തി​ലു​ള്ള ആ​ളു​ടെ കൂടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി. പ​ല​രും അ​ദ്ദേ​ഹ​ത്തിന്‍റെ ഈ ​മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ചു ക​മ​ന്‍റു​ക​ളി​ട്ടു.

 

Related posts

Leave a Comment