അ​ടി​യോ​ട​ടി: യു​വാ​വി​നെ തെ​രു​വി​ൽ എ​ടു​ത്തി​ട്ട​ടി​ച്ച് യു​വ​തി; കൈ​യ​ടി​ച്ച് കാ​ഴ്ച​ക്കാ​ർ

ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്. പ​ല​പ്പോ​ഴും, വീ​ഡി​യോ​യി​ൽ ഉ​ള്ള ആ​ളു​ക​ൾ പോ​ലും ഇ​ത് വീ​ഡി​യോ എ​ടു​ക്കു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്യും എ​ന്നൊ​ന്നും അ​റി​യു​ന്നു​ണ്ടാ​വി​ല്ല.

ഇ​ത്ത​ര​ത്തി​ൽ ഒ​രു യു​വാ​വി​നെ യു​വ​തി എ​ടു​ത്തി​ട്ട​ല​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഏ​തോ ഒ​രു മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു യു​വ​തി​യും യു​വാ​വും ത​മ്മി​ൽ പൊ​രി​ഞ്ഞ അ​ടി ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ കാ​പ്ഷ​നി​ൽ ഇ​വ​രെ ദ​മ്പ​തി​ക​ൾ എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വ​ള​ക​ളൊ​ക്കെ വി​ൽ​ക്കു​ന്ന ഒ​രു ക​ട​യു​ടെ മു​ന്നി​ൽ നി​ന്നാ​ണ് വ​ഴ​ക്ക് തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു​പേ​രും ത​മ്മി​ൽ ശാ​രീ​രി​ക​മാ​യി പ​ര​സ്പ​രം അ​ക്ര​മി​ക്കു​ന്നി​ട​ത്തേ​ക്കാ​ണ് ആ​ദ്യം ത​ന്നെ കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. ആ​ദ്യം മു​ത​ൽ​ക്കേ യു​വ​തി​യാ​ണ് യു​വാ​വി​നെ കൂ​ടു​ത​ൽ അ​ക്ര​മി​ക്കു​ന്ന​ത്.

ര​ണ്ടു​പേ​രും കൂ​ടി വ​ഴി​യി​ലേ​ക്ക് വീ​ഴു​ന്ന​തും ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന വ​ള​ക​ളെ​ല്ലാം നി​ല​ത്തേ​ക്ക് വീ​ഴു​ന്ന​തും എ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു​ത​രി പോ​ലും വി​ട്ടു​കൊ​ടു​ക്കാ​തെ യു​വ​തി യു​വാ​വി​നെ അ​ക്ര​മി​ച്ച് കൊ​ണ്ടേ ഇ​രി​ക്ക​യാ​ണ്.

ഒ​രു​പാ​ട് ആ​ളു​ക​ൾ ഈ ​ത​ല്ലും വ​ഴ​ക്കും ആ​സ്വ​ദി​ച്ച് അ​വി​ടെ നി​ൽ​ക്കു​ന്നും ഉ​ണ്ട്. എ​ല്ലാ​വ​രും ആ​ർ​ത്ത് ചി​രി​ക്കു​ക​യും അ​ത് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തു​ക​യും ഒ​ക്കെ ചെ​യ്യു​ന്ന​ത് കാ​ണാം. അ​വ​സാ​നം അ​ടി തീ​രു​മ്പോ​ൾ പ​ല​രും ക​യ്യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്‍റുകളുമായെത്തി. 

Related posts

Leave a Comment