നിലയില്ല കയത്തില്‍ വീണ യുവതിയെ യുവാക്കള്‍ രക്ഷിച്ചു, രക്ഷപ്പെട്ടതോടെ യുവതി നൈസായി മുങ്ങി

മലപ്പുറത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞമായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പ്രദേശത്തുള്ളവരാകെ ഒത്തുകൂടിയിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയ ഒരു യുവതി ആറാട്ടുകടവിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് വഴുതിവീണു.

നല്ല ആഴമുള്ള ഭാഗമാണിത്. മുന്‍പ് ഒരാള്‍ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. കാലുകഴുകാന്‍ ഇറങ്ങിയതായിരുന്നു.

മറുകരയില്‍ നിന്ന അജ്ഞാതരായ രണ്ടുപേര്‍ പുഴയിലേക്കു ചാടി നീന്തിയെത്തി രക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താതെ, ഭഗവതിക്കണ്ടത്തിലെത്തി നടീല്‍ യജ്ഞത്തിലും പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്.

Related posts