ബാഹുബലിയുടെ രണ്ടാം ഭാഗത്തിനുവേണ്ടി ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല അനുഷ്കാ ഷെട്ടി നടത്തുന്നത്. അനുഷ്കയുടെ തടി ക്രമാതീതമായി കൂടിയതു കാരണം കാരണം സംഘട്ടനരംഗങ്ങളൊന്നും മെയ് വഴക്കത്തോടെ ചിത്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ഇതോടെ സംവിധായകന് എസ്.എസ് രാജമൗലി ആകെ പ്രതിസന്ധിയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.
തടി കുറയ്ക്കുന്നതിനുവേണ്ടി പെടാപ്പാട് പെടുകയാണ് അനുഷ്ക ഷെട്ടി ഇപ്പോള്‍. അതിരാവിലെ ഹൈദരാബാദിലെ റോഡുകളിലൂടെ 20 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തും. തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് മാസ്ക്കും ധരിച്ചാണത്രെ അനുഷ്കയുടെ സവാരി. ഇതിന് പുറമെ വാള് പയറ്റും കളരിപ്പയറ്റുമൊക്കെ വേറെയും അഭ്യസിക്കുന്നുണ്ട്. ബാഹുബലിയുടെ ആദ്യ ഭാഗത്ത് ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിച്ചത്. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു അത്.
എന്നാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്ത് പ്രഭാസിനൊപ്പം മുഴുനീള കഥാപാത്രമായിട്ടാണ് അനുഷ്ക എത്തുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രമോ വീഡിയോയില്‍ അനുഷ്കയുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. ഈ ലുക്കില്‍ അനുഷ്ക തിരിച്ചെത്തണം. അതിന് വേണ്ടിയാണത്രേ അനുഷ്ക ഈ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയാറായിരിക്കുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിനു ശേഷം വണ്ണമുള്ള സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പറയുന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിനായി താരസുന്ദരി ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. അതാണിപ്പോള്‍ വിനയായി മാറിയത്.