അവര്‍ ഇപ്പോഴും പ്രണയത്തിലാണ്

Aliya290616പപ്പരാസികള്‍ പറയാനുള്ളത് പറഞ്ഞോട്ടെ… താന്‍ അതൊന്നും കാര്യമാക്കുന്നില്ലാ എന്നമട്ടിലാണ് നടി ആലിയ ഭട്ടിന്റെ പോക്ക്. നടന്‍ സിദ്ധാര്‍ഥുമായുള്ള ആലിയയുടെ പ്രണയം  പൊട്ടിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടുപേരുംകൂടി ലണ്ടനില്‍ പോയി അവധി ആഘോഷിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത വന്നത്.

ഇതിന് മറുപടിയെന്നോണം ആലിയ   രണ്ടുപേരും കൂടി ലണ്ടനില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ വന്‍ പ്രചാരം നേടിയിരിക്കുകയാണ്. ഇതോടെ പപ്പരാസികള്‍ ആലിയയെ വിട്ട് മറ്റ് പലരുടെയും പിന്നാലെ പോകേണ്ട ഗതി വന്നിരിക്കുകയാണ്. ഇരുവരും പ്രണയം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഇവര്‍ പ്രണയത്തില്‍ തന്നെയാണെന്നാണു പറയപ്പെടുന്നത്.

Related posts