നടുറോഡില്‍ കിടന്ന പാമ്പിനെയെടുത്ത് അരയില്‍ ചുറ്റി ഗര്‍ഭിണി ! ചീറിപ്പാഞ്ഞു വരുന്ന കാറില്‍ നിന്നും പാമ്പിനെ രക്ഷിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു…

ചീറിപ്പാഞ്ഞു വരുന്ന കാറില്‍ നിന്നും പാമ്പിനെ രക്ഷിച്ച ഗര്‍ഭിണിയാണ് ഇപ്പോള്‍ താരം.

പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ പാമ്പിനെ അരയില്‍ ചുറ്റിയിരിക്കുന്ന ഒരു ചിത്രവും ഒപ്പം ഒരു വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിക്കുകയായിരുന്നു യുഎസ് സ്വദേശിനിയായ ടോണി റൗച്ച്.

റോഡിന്റെ നടുവിലേക്ക് ഓടിയെത്തിയാണ് അവര്‍ പാമ്പിനെ രക്ഷിച്ചത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയ ടോണി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു പാമ്പിനെ റോഡില്‍ കണ്ടത്.

എതിര്‍ഭാഗത്തു നിന്നും മറ്റൊരു കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ടോണി ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. കയ്യിലെടുത്ത പാമ്പിനെ ഭര്‍ത്താവിനെ കാണിക്കുകയും ചെയ്തു.

വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോള്‍ പാമ്പിനെ അരയില്‍ ചുറ്റി ഒരു ഫോട്ടോയും എടുത്തു. ശേഷം സമീപത്തെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു.

‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പാമ്പായിരുന്നു അത്. എന്തുകൊണ്ടോ അതിനെ കൊല്ലാന്‍ തോന്നിയില്ല’ ടോണി പറയുന്നു.

ചിത്രവും വീഡിയോയും ശ്രദ്ധ നേടിയതോടെ നിരവധി പേര്‍ ടോണിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

Related posts

Leave a Comment