ഇനി വെളിച്ചമില്ലാതെ റോഡിലൂടെ സഞ്ചരിക്കാം! ലൈറ്റ് എമിറ്റിംഗ് സിമന്റുമായി മെക്‌സിക്കോയിലെ ഒരു പറ്റം ശാസ്ത്രജ്ഞര്‍

LIGHTപ്രകാശം പുറത്തുവിടുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ (എല്‍ഇഡി) ലോകത്തിനു വലിയ മുതല്‍ക്കൂട്ടായ കണ്ടെത്തലാണ്. ഇപ്പോഴിതാ ലൈറ്റ് എമിറ്റിംഗ് സിമന്റുമായി മെക്‌സിക്കോയിലെ ഒരു പറ്റം ശാസ്ത്രജ്ഞര്‍. റോഡുകളിലും, ഹൈവേകളിലുമൊക്കെ രാത്രിയില്‍ പ്രകാശിക്കുന്ന രീതിയില്‍ ഇത് ഉപയോഗിക്കാനാകും. നൂറു വര്‍ഷം വരെ യാതൊരു കുഴപ്പവുമില്ലാതെ ഇത് നിലനില്ക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ ഉറപ്പ്.

പകല്‍ സൂര്യനില്‍നിന്ന് പ്രകാശം ആഗിരണം ചെയ്ത് രാത്രിയില്‍ പുറത്തുവിടുകയാണ് ഈ സിമന്റ് ചെയ്യുക. നിലവില്‍ നീല, പച്ച നിറങ്ങളില്‍ മാത്രം പ്രകാശം പുറത്തുവിടുന്ന രീതിയിലാണ് സിമന്റ് വികസിപ്പിച്ചിട്ടുള്ളത്.പ്രകാശത്തിന്റെ തീവ്രതയില്‍ പ്രവര്‍ത്തിക്കുന്നതായതിനാല്‍ വീടുകള്‍ക്കുള്ളില്‍ ഈ സിമന്റ് ഉപയോഗിക്കാന്‍ കഴിയില്ല എന്നത് ഇതിന്റെ പ്രധാന ന്യൂനതയാണ്. കെട്ടിടങ്ങളുടെ പുറത്തും റോഡുകളിലുമൊക്കെ ഉപയോഗിക്കുമ്പോള്‍ പകല്‍ മുഴുവന്‍ പ്രകാശം ആഗിരണം ചെയ്ത് രാത്രിയില്‍ 12 മണിക്കൂര്‍ വരെ പ്രകാശിക്കാന്‍ ജെല്‍ രൂപത്തിലുള്ള ഈ സിമന്റിനു കഴിയും.

പ്ലാസ്റ്റിക് അധിഷ്ഠിതമായ നിരവധി ഫഌറസെന്റ് വസ്തുക്കള്‍ കണെ്ടത്തിയിട്ടുണ്ട്. അവയ്‌ക്കൊക്കെ സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാല്‍ പരമാവധി മൂന്നു വര്‍ഷം ആയുസേ ഉണ്ടാകാറുള്ളൂവെന്ന് മെക്‌സിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Related posts