ഒളിച്ചുകളിച്ച് തമ്പാനൂര്‍ രവി; ഹാജരാക്കാന്‍ അറിയാമെന്ന് കമ്മീഷന്‍; യുഡിഎഫിനു സോളാര്‍ കമ്മീഷനെ വിശ്വാസമില്ലെന്ന് ജസ്റ്റീസ് ശിവരാജന്‍

SOLARകൊച്ചി: യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോളാര്‍ കമ്മീഷന്‍. യുഡിഎഫിനു സോളാര്‍ കമ്മീഷനെ വിശ്വാസമില്ലെന്ന് ജസ്റ്റീസ് ശിവരാജന്‍ പറഞ്ഞു. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞതും കെപിസിസി വൈസ് പ്രസിഡന്റ് തമ്പാനൂര്‍ രവി കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതും കൂട്ടിവായിക്കണമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

തമ്പാനൂര്‍ രവി കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നത് ഗൗരവകരമാണ്. ഇന്ന് ഹാജരാകാന്‍ രവിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഭാര്യയുടെ അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഒരുമാസത്തിനു ശേഷം ഹാജരാകാമെന്ന രവിയുടെ നിലപാട് തള്ളിയ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ കമ്മീഷനു ഹാജരാക്കാന്‍ അറിയാമെന്നും ജസ്റ്റീസ് ശിവരാജന്‍ മുന്നറിയിപ്പ് നല്‍കി. കമ്മീഷനെ വിശ്വാസമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ പ്രസ്താവനയും രവി ഹാജരാകാതിരിക്കുന്നതും കൂട്ടിവായിക്കണമെന്ന് ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ നിരീക്ഷിച്ചത്.

Related posts