കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വലിയ പ്രശ്‌നം: ഡോ. വി.പി. ഗംഗാധരന്‍

tcr-gangadharanതിരുവില്വാമല: കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അന്താരാഷ്ട്ര കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. തിരുവില്വാമല ഹരിശ്രീ വിദ്യാനികേതനും അനശ്വര റസിഡന്‍സ് അസോസിയേഷനും സംയുക്തമായി തിരുവില്വാമല ഭഗവതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ മുക്ത ജീവിതം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഡോ. വി.പി. ഗംഗാധരന്‍.

ഇന്ന് കാന്‍സര്‍ രോഗത്തെ ഭീതിയോടെ കാണ്ടേണ്ടതില്ല.  തികച്ചും വ്യത്യസ്തമായ ലോകത്താണ് നാം ജീവിക്കുന്നത്. ഇപ്പോഴും ഇത്തരം വേദികളില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന ആദ്യത്തെ ചോദ്യം കാന്‍സര്‍  ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ എന്നാണ്.

തന്റെ അനുഭവത്തില്‍ നിരവധിയാളുകള്‍ ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. അവര്‍ ഇന്ന് രോഗികളായല്ല ജീവിക്കുന്നത്. സാധാരണ ജീവിതമാണ് നയിക്കുന്നത്. കാന്‍സര്‍ പകരുന്ന രോഗമല്ലെന്നും പാരമ്പര്യകാന്‍സറിനും അഞ്ച് ശതമാനം സാധ്യതയെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. മണി, ശ്രീരാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts