കുഞ്ഞിത്തൈ-പള്ളിപ്പുറം കടത്തില്‍ ജങ്കാര്‍ സര്‍വീസ് വേണം

EKM-JANKARചെറായി: പള്ളിപ്പുറം-കുഞ്ഞിത്തൈ കടത്തിലെ ചെറിയ ബോട്ട് മാറ്റി മിനി ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. നിത്യേന നൂറുകണക്കിനു വിദ്യാര്‍ഥികളും  മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടവരും യാത്ര ചെയ്യുന്ന ഇവിടെ ചെറിയ കടത്ത് ഉപയോഗിച്ചുള്ള യാത്ര അപകടത്തിനിടയാക്കുമെന്നു നാട്ടുകാര്‍ പറയുന്നു.

യാത്രക്കാര്‍ക്കു പുറമെ നിരവധി ഇരുചക്രവാഹനങ്ങളും കടത്തു ബോട്ടില്‍ കയറ്റി ഇരുകരയിലേക്കും എത്തിക്കുന്നുണ്ട്. ആഴമേറിയ കായലിലൂടെയാണ് യാത്ര. നേരത്തെ വഞ്ചിയായിരുന്ന ഇവിടെ അടുത്തകാലത്താണ് മിനിബോട്ട് സര്‍വീസ് ആരംഭിച്ചത്. ഗുരുതരാവസ്ഥ മനസിലാക്കി ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന  എന്‍സിപി ചെറായി മണ്ഡലം കമ്മിറ്റിയോഗമാണ് ജങ്കാര്‍ സര്‍വ്വീസ് ആവശ്യപ്പെട്ടത്.
കണ്ടെയ്‌നര്‍ റോഡ്‌വഴി പോകുന്ന ദീര്‍ഘദൂര ബസ്സുകള്‍ ഗോശ്രീപാലം വഴി ചെറായി ജംഗ്ഷന്‍ കൂടി സര്‍വ്വീസ് നടത്തുക. ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്കു പോകുന്നവരുടെ സൗകര്യാര്‍ത്ഥം മുനമ്പത്തു നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുകമണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ സര്‍വ്വീസ് ആരംഭിക്കുക.

ചെറായി ദേവസ്വംനട ജംഗ്ഷന് സമീപം   സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.എല്‍.അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മറ്റിയംഗം മണിയപ്പന്‍ കണ്ണങ്ങനാട്ട്, രാജന്‍ കളപ്പുരക്കല്‍, കെ.ഷൈന്‍, ജി.ബോസ്, പി.സലി എന്നിവര്‍ സംസാരിച്ചു.

Related posts