യു​കെ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചയയ്​ക്കും! മു​ന്ന​റി​യി​പ്പു​മാ​യി പ്രീ​തി പ​ട്ടേ​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ച്ച​യ​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ബ്രി​ട്ടീ​ഷ് ഹോം ​സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ൽ. ബ്രി​ട്ട​നി​ൽ അ​ടി​യ​ന്ത​ര വി​ദേ​ശ യാ​ത്ര​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​കു​ന്ന രീ​തി​യി​ലേ​യ്ക്ക് മാ​റി​ക്ക​ഴി​ഞ്ഞു.

യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് തെ​ളി​വു​ക​ൾ സ​ഹി​തം ബോ​ധി​പ്പി​പ്പി​ച്ചാ​ൽ മാ​ത്ര​മേ യാ​ത്ര സാ​ധ്യ​മാ​വൂ.

രാ​ജ്യ​ത്ത് ഓ​സ്ട്രേ​ലി​യ​ൻ രീ​തി​യി​ലു​ള്ള റെ​ഡ് ലി​സ്റ്റ് ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. റെ​ഡ് ലി​സ്റ്റി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​താ​ണ് ഓ​സ്ട്രേ​ലി​യ​ൻ രീ​തി.

പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പോ​ർ​ട്ടു​ക​ളി​ലും കൂ​ടു​ത​ൽ പോ​ലീ​സി​നെ ഡ്യൂ​ട്ടി​ക്കി​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മു​പ്പ​തു രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന റെ​ഡ് ലി​സ്റ്റാ​ണ് യു​കെ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് പ​ത്തു ദി​വ​സ​ത്തെ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശ പൗ​ര​ൻ​മാ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ ബ്രി​ട്ട​നി​ലേ​ക്കു വ​രു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്. ഇ​നി ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​കും. ഇ​ള​വു​ക​ളോ​ടെ വ​രു​ന്ന​വ​ർ​ക്ക് പ​ത്തു ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യേ​ണ്ടി വ​രും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts

Leave a Comment