ടാറ്റാ തിയാഗോ പുറത്തിറക്കി

carടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഹാച്ച് ബാക്ക് കാറായ തിയാഗോ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ഇറങ്ങുന്ന തിയാഗോയ്ക്ക് യഥാക്രമം 3.20 ലക്ഷം, 3.94 ലക്ഷം എന്നിങ്ങനെയാണ് വില തുടങ്ങുകയെന്ന് എംഡിയും സിഇഒയുമായ ഗുണ്ടര്‍ ബുച്ചെക് അറിയിച്ചു. ടാറ്റയുടെ രാജ്യത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും തിയാഗോ ലഭ്യമാണ്.

രാജ്യത്തെ റോഡ് നിലവാരത്തിനനുസരിച്ചു തയാറാക്കിയ എന്‍ജിനാണ് തിയാഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പില്‍ രണ്ട് എയര്‍ബാഗുകള്‍, ഇബിഡി-കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോളോടുകൂടിയ ഒമ്പതാം തലമുറയില്‍പ്പെട്ട ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്ക്രീനോടുകൂടിയ റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങി അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് തിയാഗോയിലുള്ളത്.

പെട്രോള്‍ വേര്‍ഷന് 23.84 കിലോമീറ്ററും ഡീസല്‍ വേര്‍ഷന് 27.28 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി ഉറപ്പു നല്കുന്നത്. ആറു നിറങ്ങളിലായി തിയാഗോയുടെ അഞ്ചു വേരിയന്റുകള്‍ ലഭ്യമാണ്.

Related posts