ഡിംബിളിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് കാട്ടി മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

alp-dimpleപത്തനംതിട്ട: മില്‍മാ പ്ലാന്റിന്റെ വേ ബ്രിഡ്ജിന് സമീപം  മരിച്ച നിലയില്‍ കാണപ്പെട്ട ഡിംബിള്‍ ദാനിയേലിന്റെ  മരണത്തില്‍ ദുരൂഹ തയുണ്ടെന്ന്  മാതാവ് സാറാമ്മ ദാനിയേല്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആരോപിച്ചു. മല്ലപ്പള്ളി കല്ലൂപ്പാറ, കാഞ്ഞിര ത്തുങ്കല്‍ ഡിംബിള്‍ ദാനിയേലി (26)ന്റെ മൃതദേഹമാണ് കഴിഞ്ഞ മാസം 19 ന് തട്ട മില്‍മ പ്ലാന്റിന്റ് വേ ബ്രിഡ്ജിനുസമീപം കാണപ്പെ ട്ടത്. മില്‍മാ പ്ലാന്റില്‍ ഡ്രൈവറായി കരാര്‍ വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ജോലിനോക്കി വരുകയാ യിരുന്നു ഡിമ്പിള്‍. ഡിംബിള്‍ മരിച്ച വിവരം  സഹോദരി ഭര്‍ത്താവും മില്‍മാ പ്ലാന്റിലെതന്നെ ഉദ്യോഗസ്ഥ നുമായ ഡെന്നി എം.വര്‍ഗീസാണ് പുലര്‍ച്ചെ 4.45 ന് ഭര്‍ത്തൃസഹോ ദരനായ എം.വി. വര്‍ഗീസിനെ വിളിച്ചറിയിച്ചതെന്ന് മാതാവ് സാറാമ്മ ദാനിയേല്‍ പറയുന്നു.

എം.വി. വര്‍ഗീസും അദ്ദേഹ ത്തിന്റെ മരുമകന്‍ റ്റിജോയും കൂടി രാവിലെ 6.30ന് തട്ടയിലെ മില്‍മാ പ്ലാന്റിലെത്തി. പ്ലാന്റിന്റെ ഗേറ്റില്‍ നിന്നും ഉദ്ദേശം 30 അടി അകലെ മാറി ഡിംബിളിന്റെ മൃതദേഹം കിടക്കുന്നതായാണ് അവര്‍ കണ്ടത്. ശരീരത്തില്‍ മുഴുവന്‍ മുറിവുകള്‍ കാണാമായിരുന്നു. വലത്തെ കൈ പിറകിലേക്ക് മടക്കിവച്ചിരിക്കുന്ന നിലയിലായിരുന്നു. കാലിനടിയി ലും  മൂക്കിന്റെ മുകള്‍ഭാഗത്തും മുറിവുണ്ടാ യിരുന്നു. അടിവസ്ത്ര ങ്ങള്‍ മാത്രമായിരുന്നു വേഷം.

ഡിംബിള്‍ സ്വന്തം കൈലി ഉരി ഞ്ഞ് മില്‍മയുടെ വാനിന്റെ പിന്നിലു ള്ള ഡോറിന്റെ വിജാഗിരിക്കിടയില്‍ കൈലി കുടുക്കി ജീവനൊടുക്കുക യായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിറകില്‍ ഡിംബിളിന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്നത് കാണാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ തുണിയില്‍ നിന്നും കെട്ട് വേര്‍പെട്ട്  തെറിച്ചുപോയതാകാമെന്ന് പോലീസ് പറയുന്നത്.എന്നാല്‍ ഇത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയാറല്ല. വാഹനത്തി ന്റെ വിജാഗിരിക്കിടയില്‍ കൈലി കെട്ടിയതായി യാതൊരു തെളിവും ഉണ്ടായിരുന്നില്ല.

പുലര്‍ച്ചെ ഡ്രൈ വര്‍ എത്തി വാഹനം പാല്‍ കയറ്റാ നായി പ്ലാന്റിലേക്ക് കൊണ്ടുപോയ ശേഷം പിന്നിലെ ഡോര്‍ തുറക്കാ നായി ചെന്നപ്പോഴാണ് കൈലി തൂങ്ങി കിടക്കുന്നതുകണ്ടതത്രേ. ഡ്രൈവര്‍ വാഹനം എടുത്തപ്പോള്‍ കൈലിയില്‍ തൂങ്ങിക്കിടന്ന മൃതദേ ഹം കെട്ടുവിട്ട് തെറിച്ചുപോയതാകാമെന്നും പോലീസ് പറയുന്നു.  എന്നാല്‍ കൈലിയില്‍ തൂങ്ങിമരി ക്കുന്നതിനായി കെട്ടിട്ട യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് മാതാവ് പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പോലീസ് നടത്തിയിട്ടില്ല. ആത്മഹത്യയെന്ന പേരില്‍ അന്വേഷണം നിര്‍ത്തിവയ്ക്കാനുള്ള ശ്രമവും നടക്കുന്നതായി പറയുന്നു. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെങ്കിലും മൃതദേഹം മറവുചെയ്യുന്ന സമയം മുഖത്തെ പാടുകള്‍ വ്യക്തമായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഡിംബിളിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയു ണ്ടെന്നും ഇതേപ്പറ്റി ശക്തമായ അന്വേഷണം വേണമെന്നുമാണ് മാതാവ് സാറാമ്മ ദാനിയേലിന്റെ ആവശ്യം.

Related posts