മുല്ലയ്ക്കലെ കാര്യം പിന്നീട്..! ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ മു​ല്ല​യ്ക്ക​ൽ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി റോ​ഡ് കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞു. അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ യ​ഥാ​രീ​തി​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചു വേ​ണം ന​ട​പ​ടി​ക​ളെ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ത​ട്ടു​ക​ട​ക​ൾ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കും. ഈ ​ക​ട​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മാം​സം ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ശു​ദ്ധ​മാ​ണോ എ​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ൾ​ക്ക് അ​രി​കി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന മ​ത്സ്യ​വി​പ​ണ​നം നി​യ​ന്ത്രി​ക്ക​ണം. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​നു ത​ട​സം ഉ​ണ്ടാ​ക്കു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, പ​ല​യി​ട​ങ്ങ​ളി​ലും ഓ​ട​ക​ളി​ലേ​ക്ക് ഭീ​മ​മാ​യ അ​ള​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ത​ട്ടു​ക​ട​ക​ൾ മ​റി​ച്ചു വി​ൽ​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ പ്ര​വ​ണ​ത പോ​ലും കാ​ണാം. ത​ട്ടു​ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഹെ​ൽ​ത്ത് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്പോ​ൾ ചി​ല രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കു കീ​ഴി​ലു​ള്ള യൂ​ണി​യ​നു​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വ​രു​ന്ന​താ​ണ് ന​ട​പ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ക്കാ​ത്ത​തി​നു കാ​ര​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​ൻ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പ​ല ഭാ​ഗ​ത്തു നി​ന്നു​മു​ള്ള പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി വ​യ്ക്കേ​ണ്ട​താ​യി വ​ന്നി​ട്ടു​ള്ള​തി​നാ​ൽ ന​ട​പ​ടി ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​മോ എ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്.

Related posts