ചെങ്ങന്നൂർ: കൊല്ലകടവിൽ ഇന്നലെ വെളുപ്പിന് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലക്കടവ് വല്യകിഴക്കേതിൽ രാജൻപിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ (21) ആണ് മരിച്ചത്. മദ്രസയിൽ പോയ കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്.
സമീപം പത്രങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പ്ലസ്ടുവിനുശേഷം ജർമൻ ഭാഷ പഠിച്ച രാഹുൽ ജോർദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെൺമണി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. രാധികയാണ് രാഹുലിന്റെ സ ഹോദരി.