കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മന്ത്രി സ്ഥാനത്തുനിന്നും എംഎല്‍എ സ്ഥാനത്തുനിന്നും മാറ്റമുണ്ടാകാന്‍ കേരള ജനത അനുവദിക്കുകയില്ലെന്നു ചലച്ചിത്രതാരം സലിം കുമാര്‍.കോട്ടയം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയപുരം പഞ്ചായത്തിലെ വാഹന പര്യടനത്തിന്റെ ഭാഗമായി കൊശമറ്റം കോളനിയില്‍ പ്രസംഗിക്കുകയായിരുന്നു സലിംകുമാര്‍.
മാങ്ങാനം കുടിയില്‍നിന്നും ആരംഭിച്ച പര്യടനം രാത്രി 8.30നു കളത്തിപ്പടിയില്‍ സമാപിച്ചു. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നിര്‍വഹിച്ചു. ഇന്നത്തെ പ്രചാരണ പരിപാടികള്‍ കോട്ടയം വെസ്റ്റ് മണ്ഡലത്തില്‍ രാവിലെ 7.30ന് കോടിമത പള്ളിപ്പുറത്തുകാവിന് സമീപം കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്യും.