നസീറുദ്ദീന്‍ വധം: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന്

kkd-nazarudheen-crimeകുറ്റിയാടി: വേളം പുത്തലത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി.  സംഭവത്തിലെ ഗൂഡാലോചന വളരെ വ്യക്തമാണ്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അധികാരമേറ്റതോടെ കൊലപാതക പരമ്പര നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നസീറുദ്ദീന്റെ വീട്ടെലെത്തി ബന്ധുക്കളെ ആശ്വസിപ്പിതച്ച ശേഷം മാധ്യമങ്ങോളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി .ബാബു,ജില്ലാ സെക്രട്ടറിമാരായ കാവില്‍ രാധാകൃഷ്ണന്‍,മഠത്തില്‍ ശ്രീധരന്‍,ബഷീര്‍മാണക്കോത്ത്,എം. മോളി,പി.കെ. സജീവന്‍,എന്‍.കെ.സി. മൊയ്്തു ഹാജി,കെ.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരും മുല്ലപ്പള്ളിയോടൊപ്പമുണ്ടായിരുന്നു.

Related posts