കൂത്താട്ടുകുളം: മേഖലാ മര്‍ച്ചന്റ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെയും ഓഫീസ് ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ നര്‍വഹിച്ചു. ആവശ്യമായ പദ്ധതി രേഖകള്‍ സമര്‍പ്പിച്ചു നല്‍കുന്നവര്‍ക്ക് ഒരുമാസത്തിനകം അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബെന്നി ഇമ്മട്ടി,ഇ.എസ്.ബിജു, പ്രിന്‍സ് പോള്‍ ജോണ്‍,എന്‍.സി. മോഹനന്‍, സി.എ.ജലീല്‍, അബ്ദുള്‍ വാഹിദ്, എ.എസ്.ബാലകൃഷ്ണന്‍,ഷാജു ജേക്കബ്, എം.ആര്‍.സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, സി.എന്‍.പ്രഭകുമാര്‍, ജീനാമ്മ സിബി, എം.എം.അശോകന്‍, സോമന്‍ വല്ലയില്‍, ഷൈന്‍ മാത്യു, വി.എന്‍.രാജപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റോബിന്‍ ജോണ്‍ സ്വാഗതവും ജൂലിസ് ജോണ്‍ നന്ദിയും പറഞ്ഞു.
പദ്ധതി രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഉടന്‍ അനുമതി: മന്ത്രി ജയരാജന്‍
